Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്ഷയ ലൈസൻസ്...

അക്ഷയ ലൈസൻസ് പുതുക്കലിന്​ പിഴ ഒഴിവാക്കി ഉത്തരവ്​

text_fields
bookmark_border
ഒറ്റപ്പാലം: അക്ഷയ സംരംഭകരുടെ ലൈസൻസ് പുതുക്കുന്നതിന് ഏർപ്പെടുത്തിയ പിഴ ഒഴിവാക്കി ഉത്തരവിറങ്ങി. മൂന്നു വർഷം കൂടുമ്പോൾ കരാർ പുതുക്കണമെന്ന വ്യവസ്ഥ ലംഘിച്ചവർ ലൈസൻസ് പുതുക്കാൻ 750 രൂപ പിഴയടക്കണമെന്ന നിബന്ധനയാണ് അക്ഷയ പ്രോജക്ട് ഡയറക്ടർ ഒഴിവാക്കി ഉത്തരവിട്ടത്. 2016ൽ ലൈസൻസ് പുതുക്കാൻ ജില്ല ഓഫിസുമായി ബന്ധപ്പെട്ടവർക്ക് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന മറുപടിയെ തുടർന്നാണ് പുതുക്കൽ വൈകിയത്. പിന്നീട് പിഴ അടക്കുന്നവർക്ക് മാത്രം ലൈസൻസ് പുതുക്കാൻ അനുമതിയായി. ഇതുപ്രകാരം 2017 ഒക്ടോബറിൽ നിരവധി പേർ 750 രൂപ പിഴ അടച്ച് ലൈസൻസ് പുതുക്കി. പാലക്കാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് പിഴ ഈടാക്കി ലൈസൻസ് പുതുക്കി നൽകിയത്. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ പിഴ അടച്ചവർക്ക് തുക മടക്കിനൽകണമെന്ന് അസോസിയേഷൻ ഓഫ് ഐ.ടി എംപ്ലോയീസ് സംസ്ഥാന കമ്മിറ്റി അംഗം ടി.പി. പ്രദീപ് കുമാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story