Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅരീക്കോട് ബ്ലോക്ക്...

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ഉൽപാദന മേഖലക്ക്​ മുൻഗണന

text_fields
bookmark_border
അരീക്കോട്: 9.5 കോടി രൂപ വരവും 8.82 കോടി ചെലവും പ്രതീക്ഷിക്കുന്ന അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് കെ.ടി. സുബൈദ അവതരിപ്പിച്ചു. ഭവന നിർമാണ പദ്ധതിയായ ലൈഫിന് ഒരു കോടിയും പട്ടികജാതി വിഭാഗത്തിന് 48 ലക്ഷവും പട്ടികവർഗ വിഭാഗത്തിന് 3.63 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ക്ഷീരകർഷകർക്ക് 53 ലക്ഷവും സ്ത്രീകളുടെ ഉന്നമനത്തിന് 67 ലക്ഷവും വകയിരുത്തി. ഉൽപാദനമേഖലയിൽ ഒന്നേകാൽ കോടിയാണ് നീക്കിവെച്ചത്. അർബുദ രോഗ നിയന്ത്രണം, കുടിവെള്ള പദ്ധതികൾ, പട്ടികജാതി കോളനികളിലേക്ക് യാത്രാക്ലേശം കുറക്കുന്നതിനുള്ള പദ്ധതികൾ എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സി. അബ്ദുറഹ്മാൻ, സി.പി. ശ്രീധരൻ നായർ, കെ. ശ്രീപ്രിയ, അംഗം വി.പി. അബ്ദു റൗഫ്, സെക്രട്ടറി ഇ.ടി. രാഗേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story