Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:05 AM GMT Updated On
date_range 2018-03-28T10:35:59+05:30കോരംപുഴയും വരൾച്ചയുടെ പിടിയിൽ; ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ
text_fieldsനിലമ്പൂർ: ചാലിയാറിനെ വേനലിലും നിലനിർത്തുന്ന പ്രധാന പോഷകനദിയായ പുന്നപ്പുഴയുടെ കാതലായ കൈവരി കോരംപുഴയും വരൾച്ചയുടെ പിടിയിൽ. ചരിത്രത്തിലാദ്യമായാണ് കോരംപുഴയിലെ നീരൊഴുക്ക് നിലക്കുന്നത്. വഴിക്കടവ്-കരുളായി റേഞ്ച് വനങ്ങളിലൂടെ ഒഴുകിയെത്തി വനാന്തർഭാഗത്തെ പുഞ്ചക്കൊല്ലി ആദിവാസി കോളനിയോട് ചേർന്നാണ് കോരംപുഴ പുന്നപ്പുഴയിൽ സംഗമിക്കുന്നത്. ഇതിലെ വെള്ളമാണ് പുഞ്ചക്കൊല്ലി കോളനിയിലെ 58 കുടുംബങ്ങൾ കുടിക്കാനും ഗാർഹികാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്നത്. ഈ പുഴയുടെ തീരത്താണ് അടുത്തകാലത്തായി സ്ഥാപിച്ച കോളനിയിലെ കുടിവെള്ള കിണറുള്ളത്. കുടിവെള്ള പദ്ധതി വരുന്നതിന് മുമ്പ് പുഴയിലെ വെള്ളമാണ് കോളനിക്കാർ കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്നത്. നീരൊഴുക്ക് നിലച്ചതോടെ കുടിവെള്ള കിണറും വരൾച്ച ഭീഷണിയിലായി. പടം: 1 നീരൊഴുക്ക് നിലച്ച കോരംപുഴ
Next Story