Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:05 AM GMT Updated On
date_range 2018-03-28T10:35:59+05:30വിദ്യാർഥികളുടെ യാത്രക്കൂലി: ഹൈകോടതിയെ സമീപിക്കും ^ബസുടമകൾ
text_fieldsവിദ്യാർഥികളുടെ യാത്രക്കൂലി: ഹൈകോടതിയെ സമീപിക്കും -ബസുടമകൾ കോട്ടക്കൽ: ജൂൺ ഒന്നുമുതൽ സർക്കാർ ഉത്തരവ് പ്രകാരം അർഹതപ്പെട്ട വിദ്യാർഥികൾക്ക് മാത്രമെ യാത്രയിളവ് അനുവദിക്കുകയുള്ളൂവെന്നും വിദ്യാർഥികളുടെ യാത്രക്കൂലി വർധനവിന് ഹൈകോടതിയെ സമീപിക്കുവാനും കേന്ദ്രസർക്കാർ തീരുമാനിച്ച വാഹനങ്ങളുടെ സർവിസ് കാലാവധി 20 വർഷം എന്നത് കേരളത്തിലെ ബസുകൾക്കും ബാധകമാക്കണമെന്നും കോട്ടക്കൽ വ്യാപാര ഭവനിൽ ചേർന്ന ഒാൾ കേരള ബസ് ഒാപറേറ്റേഴ്സ് ഒാർഗനൈസേഷൻ മലപ്പുറം ജില്ല ജനറൽ ബോഡി ആവശ്യപ്പെട്ടു. യോഗം കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പി.കെ. മൂസ, സെക്രട്ടറി ടി. ഗോപിനാഥ്, ട്രഷറർ വി.എസ്. പ്രദീപ്, കെ. രാധാകൃഷ്ണൻ, തിരുന്നിലത്ത് നാസർ, വ്യാപാരി വ്യവസായി സെക്രട്ടറി ടി. അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ജില്ല കമ്മിറ്റി ഭാരവാഹികൾ: കെ.വി. അബ്ദുറഹ്മാൻ (പ്രസി), എം.സി. കുഞ്ഞിപ്പ (സെക്ര), വി.പി. ശിവാകരൻ മാസ്റ്റർ (ട്രഷ), കുഞ്ഞിക്ക കൊണ്ടോട്ടി, സുമിത്രൻ തിരൂർ, ഉസ്മാൻ മലപ്പുറം (വൈസ് പ്രസി), സി.പി. സാജിദ്, കരീം നിനു സ്റ്റാർ, എൻ.എച്ച്. അസീസ് (ജോ. സെക്ര). പടം
Next Story