Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:02 AM GMT Updated On
date_range 2018-03-28T10:32:59+05:30കേംബ്രിജ് അനലിറ്റിക കോൺഗ്രസുമായി സഹകരിച്ചിട്ടുണ്ടാകാമെന്ന് വെളിപ്പെടുത്തൽ
text_fieldsലണ്ടൻ: കേംബ്രിജ് അനലിറ്റിക കോൺഗ്രസുമായി സഹകരിച്ചിട്ടുണ്ടാകാമെന്ന വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ. ബ്രിട്ടീഷ് പാർലമെൻററി സമിതിക്കു മുമ്പാകെ നടന്ന തെളിവെടുപ്പിൽ ക്രിസ്റ്റഫർ വൈലി എന്ന മുൻ റിസർച് ഡയറക്ടറാണ് വെളിപ്പെടുത്തൽ നൽകിയത്. ഇന്ത്യയിൽ കേംബ്രിജ് അനലിറ്റിക വമ്പൻ ഇടപാടുകളാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കേംബ്രിജ് അനലിറ്റികക്ക് ഇന്ത്യയിൽ ഒാഫിസും ജീവനക്കാരും ഉണ്ടായിരുന്നതായും ഇന്ത്യയിൽ കോൺഗ്രസ് പാർട്ടി അതിെൻറ സേവനം തേടിയിട്ടുണ്ടാകാമെന്നുമാണ് വൈലി പറഞ്ഞത്. ''ഇന്ത്യയിൽ കോൺഗ്രസ് കേംബ്രിജ് അനലിറ്റികയുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. അവർക്ക് അവിടെ ഒാഫിസുകളും ജീവനക്കാരുമുണ്ടായിരുന്നു. ദേശീയതലത്തിൽ അവർ എന്തെങ്കിലും ചെയ്തതായി എനിക്കറിയില്ല. എന്നാൽ, പ്രാദേശികമായി അവർക്ക് അവിടെ ഒാഫിസുകളും ജീവനക്കാരുമുണ്ടായിരുന്നു'' -വൈലി പറഞ്ഞു. ഇതുസംബന്ധിച്ച ചില രേഖകൾ തെൻറ കൈവശമുണ്ടാകാൻ സാധ്യതയുണ്ടെന്നും അത് കൈമാറാമെന്നും അദ്ദേഹം സമിതിയെ അറിയിച്ചിട്ടുണ്ട്. കേംബ്രിജ് അനലിറ്റികയുമായുള്ള ബന്ധത്തെക്കുറിച്ച് കോൺഗ്രസും ബി.ജെ.പിയും പരസ്പരം പഴിചാരുന്നതിനിടെയാണ് വൈലിയുടെ വെളിപ്പെടുത്തൽ. ഫോേട്ടാ കാപ്ഷൻ: wilye ക്രിസ്റ്റഫർ വൈലി ബ്രിട്ടീഷ് പാർലമെൻററി സമിതിക്കു മുമ്പാകെ സംസാരിക്കുന്നു
Next Story