Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതണ്ണീർതട...

തണ്ണീർതട സംരക്ഷണത്തി​െൻറ ഭാഗമായി ഭൂവസ്ത്രധാരണത്തിന് തുടക്കം

text_fields
bookmark_border
പുലാമന്തോൾ: ഗ്രാമപഞ്ചായത്തിൽ തണ്ണീർതട സംരക്ഷണത്തി​െൻറ ഭാഗമായി ഭൂവസ്ത്രധാരണത്തിന് തുടക്കമായി. കുരുവമ്പലം പാടശേഖരത്തിൽ ചാലിയാരം തോടി​െൻറ ഭിത്തികൾക്ക് കയർ ഭൂവസ്ത്രം ധരിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. ആലപ്പുഴ കയർ ഫെഡ് ഫോം മാറ്റ് മാനേജർ മോഹനൻ, ടെക്നീഷ്യൻ അരുൺ എന്നിവർ നേരിട്ടെത്തിയാണ് തൊഴിലുറപ്പ് പദ്ധതി ജീവനക്കാർക്ക് തോടി​െൻറ ഭിത്തിയിൽ കയർ ഭൂവസ്ത്രധാരണത്തിന് പരിശീലനം നൽകിയത്. എൻ.ആർ.ഇ.ജി.എസ് പദ്ധതിയിലുൾപ്പെടുത്തി 4.5 ലക്ഷം രൂപ െചലവഴിച്ചാണ് ഒന്നാംഘട്ട പ്രവർത്തനം പൂർത്തീകരിക്കുക. ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി പാടശേഖരത്തിലൂടെ ഒഴുകുന്ന തോടി​െൻറ ഭിത്തികളിൽ കയർ ഭൂവസ്ത്രം വിരിച്ച ശേഷം ഇതിനടിയിലൂടെ രാമച്ചം പോലുള്ള ഔഷധചെടികൾ മുളപ്പിക്കാനാണ് പദ്ധതി. ഇതോടെ നീർത്തട ഭിത്തികൾ തകർന്നുപോവാത്ത വിധം ബലപ്പെടുന്നതാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 300 മീറ്റർ ഭാഗത്ത് കയർ ഭൂവസ്ത്രം ധരിപ്പിക്കുന്ന പ്രവർത്തനമാണ് ഇവിടെ നടക്കുക. എൻ.ആർ.ഇ.ജി.എസ് ഓവർസിയർ അമൃത, അക്കൗണ്ടൻറ് മുഹമ്മദലി എന്നിവരും സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story