Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂരങ്ങാടി ബ്ലോക്ക്...

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: സേവനമേഖലക്ക് ഊന്നൽ

text_fields
bookmark_border
തിരൂരങ്ങാടി: സേവനമേഖലക്ക് ഊന്നൽ നൽകി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് വി.കെ. സുബൈദ അവതരിപ്പിച്ചു. 10.20 കോടി രൂപ വരവും 7.72 കോടി ചെലവും 1.62 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പ്രസിഡൻറ് കെ. അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു. ഉൽപാദന മേഖലക്ക് 1.60 കോടി, സേവനമേഖല 3.38 കോടി, പഞ്ചാത്തല വികസനത്തിന് 45 ലക്ഷം, എസ്.സി വിഭാഗത്തിന് 1.61 കോടി, താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിന് 10 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്. നന്നമ്പ്ര നന്മ റൈസ് പദ്ധതിക്കായി 20 ലക്ഷവും നീക്കിവെച്ചു. വാർഡ് തലത്തിൽ ഡിജിറ്റലൈസേഷൻ നടപ്പാക്കും. ഭിന്നശേഷി വിദ്യാർഥികൾക്കായി സൗഹൃദ മുറികൾ, ഹൈടെക് അംഗൻവാടികൾ എന്നിവക്കായും തുക വകയിരുത്തിയിട്ടുണ്ട്. ജൈവ പച്ചക്കറി പ്രോത്സാഹനം, സാന്ത്വന പരിചരണം, ഫിസിയോതെറപ്പി യൂനിറ്റുകൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ വൈകുന്നേരം വരെ ഡോക്ടറുടെ പരിശോധന തുടങ്ങിയവക്കും ബജറ്റിൽ പരിഗണന നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story