Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹപ്രവർത്തകർക്ക്​...

സഹപ്രവർത്തകർക്ക്​ കൈത്താങ്ങുമായി ഒാ​േട്ടാ തൊഴിലാളികൾ

text_fields
bookmark_border
മലപ്പുറം: നിത്യവൃത്തിക്കായി മുച്ചക്രവണ്ടിയിൽ തങ്ങൾക്കൊപ്പം ഒാട്ടം ഒാടിയവരെ ഒരുവേള രോഗം തളർത്തിയപ്പോൾ അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി കുന്നുമ്മലിലെ ഒാേട്ടാ തൊഴിലാളികൾ തിങ്കളാഴ്ച ഒന്നിച്ചു. കുന്നുമ്മൽ ഒാേട്ടാ തൊഴിലാളി യൂനിയ​െൻറ നേതൃത്വത്തിൽ നടത്തിയ സഹായ ധനശേഖരണയാത്രയിൽ അറുപതോളം ഒാേട്ടാറിക്ഷകൾ സഹകരിച്ചു. ഒാേട്ടാ ഡ്രൈവർമാരായ കുന്നുമ്മൽ വള്ളിക്കാടൻ നസീർ, കാളമ്പാടി അവുലൻ റഷീദ് എന്ന ബാപ്പൂട്ടി എന്നിവരുടെ ചികിത്സക്ക് ആവശ്യമായ തുക കുടുംബത്തിന് താങ്ങാനാകുന്നതിലും അപ്പുറമായതോടെയാണ് സഹപ്രവർത്തകർ മുന്നിട്ടിറങ്ങിയത്. ചികിത്സ സഹായം ആവശ്യപ്പെട്ടുള്ള ഫ്ലക്സുമായാണ് വണ്ടികൾ ഒാടിയത്. ഒാേട്ടാക്കൂലി വാങ്ങാതെ ചികിത്സക്കായുള്ള പണം വണ്ടിയിൽവെച്ച ബക്കറ്റിൽ ഇടാൻ ആവശ്യപ്പെട്ടതോടെ തങ്ങൾക്കാകുംവിധം യാത്രക്കാർ സഹായിച്ചു. ബസുകളിലും ടൗണിലും ഒാേട്ടാതൊഴിലാളികൾ പണം സ്വരൂപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story