Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:18 AM GMT Updated On
date_range 2018-03-27T10:48:01+05:30ദേശീയപാത: സർവേ ജോലികൾക്ക് വേഗമേറി
text_fieldsവളാഞ്ചേരി: ദേശീയപാത വികസനത്തിെൻറ ഭാഗമായി സർവേ ജോലികൾക്ക് വേഗമേറി. വളാഞ്ചേരി നഗരസഭയിലെ മുക്കിലപീടിക ഓണിയിൽ പാലത്തിെൻറ ഇടതുവശത്തുനിന്ന് തുടങ്ങി കാവുംപുറം പടിഞ്ഞാക്കര വരെയാണ് തിങ്കളാഴ്ച സർവേ പൂർത്തിയാക്കിയത്. കല്ലുകൾ സ്ഥാപിച്ച് അടയാളപ്പെടുത്തി. മൂന്ന് സംഘങ്ങളായാണ് സർവേ. ഉച്ചവരെയുള്ള അടയാളപ്പെടുത്തലുകൾ സമാധാനപരമായാണ് പൂർത്തിയാക്കിയത്. ശക്തമായ പൊലീസ് സാന്നിധ്യത്തിലാണ് നടപടികൾ പുരോഗമിച്ചത്. ഓണിയിൽ പാലം മുതൽ വടക്കുംമുറി വരെ ആദ്യബാച്ചാണ് സർവേ നടത്തിയത്. വടക്കുംമുറി മുതൽ മറ്റൊരു സംഘമാണ് അടയാളപ്പെടുത്തിയത്. കാവുംപുറം മുതൽ പടിഞ്ഞാക്കര വരെ മൂന്നാം ബാച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. കാട്ടിപ്പരുത്തി മുതൽ വടക്കുംമുറി ഭാഗങ്ങളിലുള്ള ഏതാനും വീടുകൾ പൊളിച്ചുമാറ്റേണ്ടി വരും. കറ്റട്ടി പാടം മുതൽ പടിഞ്ഞാക്കര ഭാഗം വരെ വയൽപരപ്പിലും പറമ്പിലും സർവേ കല്ലുകൾ നാട്ടുന്ന ജോലിയും പൂർത്തിയായി. ഓണിയിൽ പാലം മുതൽ വട്ടപ്പാറ വരെ ഏറെയും വയൽമേഖലയാണ്. കാട്ടിപ്പരുത്തി വില്ലേജ് പരിധിയിലൂടെയുള്ള പുതിയ പാത വളാഞ്ചേരി ടൗണും കാവുംപുറം അങ്ങാടിയും വട്ടപ്പാറ വളവും ഒഴിവാക്കിയാണ് കടന്നുപോവുന്നത്. വട്ടപ്പാറ മുകളിൽ സെൻറ് തോമസ് ആശുപത്രി പരിസരത്ത് ചേരുംവിധമാണ് പുതിയ പാതക്ക് രൂപം നൽകിയിട്ടുള്ളത്. പടിഞ്ഞാക്കര മുതൽ വട്ടപ്പാറ മേലേ നമസ്കാര പള്ളി വരെയുള്ള സർവേ ചൊവ്വാഴ്ച തുടങ്ങും. പിന്നീട് കുറുമ്പത്തൂർ വില്ലേജിലേക്ക് നീങ്ങും. പടം...tirg1
Next Story