Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രകടനവും പൊതുയോഗവും

പ്രകടനവും പൊതുയോഗവും

text_fields
bookmark_border
അരീക്കോട്: മാധ്യമ പ്രവർത്തകൻ എൻ.സി. ഷരീഫ് കിഴിശ്ശേരിയെ അരീക്കോട് പൊലീസ് അകാരണമായി മർദിക്കുകയും ലോക്കപ്പിലടക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച അരീക്കോട് പ്രസ് ഫോറം പ്രവർത്തകർ പ്രകടനവും പൊലീസ് സ്റ്റേഷനു മുന്നിൽ പൊതുയോഗവും നടത്തി. പ്രസ് ഫോറം പ്രസിഡൻറ് എ.ആർ. കാരങ്ങാടൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. മധു അധ്യക്ഷത വഹിച്ചു. നിർവാഹക സമിതി അംഗങ്ങളായ സൈഫുദ്ദീൻ കണ്ണനാരി, എം. ഉമറലി ശിഹാബ്, എടവണ്ണ പ്രസ് ഫോറം സെക്രട്ടറി പി. രാമകൃഷ്ണൻ, കെ.ടി. ബക്കർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് മുക്കം പ്രസ് ഫോറം ഭാരവാഹികളായ ജി.എൻ. ആസാദ്, റഫീഖ് തോട്ടുമുക്കം, എടവണ്ണ പ്രസ് ഫോറം സെക്രട്ടറി ബാബു കുണ്ടോട്, ട്രഷറർ മണി പത്തപ്പിരിയം, എ.സി.വി. മുഹമ്മദ്, കെ.ടി. അബ്ദുസ്സമദ്, വി. റഹ്മത്തുല്ല, ഫൈൻ ജലൂദ്, കെ.വി. ജയേഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story