Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാർഷിക പദ്ധതിക്ക്​...

വാർഷിക പദ്ധതിക്ക്​ അംഗീകാരം

text_fields
bookmark_border
കൊണ്ടോട്ടി: 2018-19 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിക്ക് നഗരസഭ കൗൺസിൽ യോഗത്തി​െൻറ അംഗീകാരം. പ്രതിപക്ഷത്തി​െൻറ വിയോജനക്കുറിപ്പോടെയാണ് ചെയർമാൻ സി.കെ. നാടിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകിയത്. ഭവന പദ്ധതികളായ പി.എം.എ.വൈ, ലൈഫ് മിഷൻ, മാർക്കറ്റ് നവീകരണം എന്നിവക്ക് തുക അനുവദിച്ചില്ല. കീഴ്വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ചെന്നും പ്രതിപക്ഷ വാർഡുകളെ അവഗണിച്ചെന്നുമാണ് പ്രതിപക്ഷത്തി​െൻറ വിയോജനക്കുറിപ്പ്. ബസ്സ്റ്റാൻഡ് പിരിവ് 4,56,500 രൂപക്ക് ലേലത്തിൽ പോയതിനും അംഗീകാരം നൽകി. കഴിഞ്ഞ വർഷം 4,55,500ന് ആയിരുന്നു ലേലത്തിൽ പോയത്. നഗരത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനായി അനുവദിച്ച തുകയിൽ ബാക്കിയുള്ള 1.28 ലക്ഷം ഇതി​െൻറ ഭാഗമായി യു.പി.എസ് സ്ഥാപിക്കുന്നതിനായി നീക്കിവെച്ചു. കല്ലറം കുറ്റി കുടിവെള്ള പദ്ധതിയിൽ താൽക്കാലികമായി നാല് പൊതുടാപ്പുകൾ സ്ഥാപിക്കുന്നതിനും തീരുമാനമായി. നെടിയിരുപ്പ് ഷോപ്പിങ് കോംപ്ലക്സിലെയും ബസ്സ്റ്റാൻഡ് കെട്ടിടത്തിലെയും ലേലത്തിൽ പോകാത്ത മുറികൾ പുനർലേലം നടത്തും. യു.കെ. മമ്മദീശ, അഡ്വ. കെ.കെ. സമദ്, ചുക്കാൻ ബിച്ചു, സി. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story