Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യനയത്തിനെതിരെ...

മദ്യനയത്തിനെതിരെ പ്രതിഷേധ കൂട്ടായ്​മ

text_fields
bookmark_border
കൊണ്ടോട്ടി: ഇടതുസർക്കാറി​െൻറ വികലമായ മദ്യനയത്തിനെതിരെ വീട്ടമ്മമാരെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷയും എ.ഐ.സി.സി അംഗവുമായ അഡ്വ. ഫാത്തിമ റോഷ്ന. മദ്യനയത്തിനെതിരെ മഹിള കോൺഗ്രസ് കൊണ്ടോട്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നിയോജക മണ്ഡലം പ്രസിഡൻറ് ആലുങ്ങൽ ആമിന അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡൻറ് പി.എ. അബ്ദുൽ അലി മാസ്റ്റർ, തെറ്റൻ മൊയ്തീൻ ഹാജി, ഫൈറൂസ്, സിന്ധു, കമലം, ജമീല, ദേവകി, കല്യാണി, ഗിരിജ, വസന്ത, മൈമൂന, ചന്ദ്രമതി എന്നിവർ സംസാരിച്ചു. എസ്.എഫ്.െഎ മാർച്ച് കൊണ്ടോട്ടി: എസ്.എഫ്.ഐ കൊണ്ടോട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോസം കോളജിലേക്ക് മാർച്ച് നടത്തി. സസ്പെൻഡ് ചെയ്ത 40 വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ജില്ല ജോ. സെക്രട്ടറി എം. ജോഷിദ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് സംസാരിച്ചു. കൊണ്ടോട്ടി ഏരിയ പ്രസിഡൻറ് മൃദുല അധ്യക്ഷത വഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം ടി. ഷെഫീക്ക് സ്വാഗതവും ജില്ല കമ്മിറ്റി അംഗം കെ. രമിൻ രാജ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story