Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാധ്യമ പ്രവർത്തകന്...

മാധ്യമ പ്രവർത്തകന് മർദനം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം ^കെ.ആർ.എം.യു

text_fields
bookmark_border
മാധ്യമ പ്രവർത്തകന് മർദനം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം -കെ.ആർ.എം.യു ചങ്ങരംകുളം: മാധ്യമ പ്രവർത്തകനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും മാധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂനിയൻ (കെ.എം.ആർ.യു) സംസ്ഥാന കമ്മറ്റി സർക്കാറിനോടാവശ്യപ്പെട്ടു. അരിക്കോട് സുപ്രഭാതം ലേഖകൻ എൻ.സി. ഷെരീഫ് കിഴിശ്ശേരിയെ മർദിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാറ്റി അന്വേഷണം നടത്തണമെന്നും സംസ്ഥാന പ്രസിഡൻറ് മനു ഭരത്, ജനറൽ സെക്രട്ടറി വി. സെയ്ത് എന്നിവർ വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു. നരണിപ്പുഴ റോഡില്‍ ഓട്ടോസ്റ്റാൻഡ് കട്ട വിരിച്ച് തുടങ്ങി ചങ്ങരംകുളം: ടൗണില്‍ പഞ്ചായത്ത് ബസ് സ്റ്റാൻഡ് നവീകരണങ്ങളുടെ ഭാഗമായി ഓട്ടോ സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന ഭാഗം കട്ടവിരിച്ചു തുടങ്ങി. ആലങ്കോട് ഗ്രാമപഞ്ചായത്ത് 2017-18 പദ്ധയില്‍ ഉള്‍പെടുത്തി അഞ്ച് ലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരിസരത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു. അനധികൃത പാര്‍ക്കിങ്ങ് ഒഴിവാക്കാനും നടപടിയായി. സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചങ്ങരംകുളം: മുസ്‌ലിം ലീഗ് നന്നംമുക്ക് പഞ്ചായത്ത് സമ്മേളനം ഏപ്രിൽ 27, 28, 29 തീയതികളിൽ അയിനിച്ചോട് ഖാഇദേമില്ലത്ത് നഗറിൽ നടക്കും. സ്വാഗതസംഘം ഓഫിസ് അയിനിച്ചോട് സ​െൻററിൽ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. വി. മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് അഷറഫ് കോക്കൂർ, മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, സി.എം. യൂസഫ്, കാട്ടിൽ അഷറഫ്, എ.വി അഹമ്മദ്, ഇ.പി. ഏനു, കെ.പി. അബു, എം. അബ്ബാസലി, കെ.എം.സി.സി നേതാക്കളായ കെ.പി. റംഷീദ്‌, കെ.വി. സൈഫുദ്ദീൻ, വി.പി. കാദർ, റഷീദ് മുതുകാട്, സാദിഖ് നെച്ചിക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story