Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിഗ്രഹ നിർമാണത്തിൽ...

വിഗ്രഹ നിർമാണത്തിൽ കോടികളുടെ ക്രമക്കേട്​; പത്മശ്രീ ജേതാവുൾപ്പെടെ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കോയമ്പത്തൂർ: പളനി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മ​െൻറ്സ് വകുപ്പി​െൻറ ഒൗദ്യോഗിക സ്തപതി എം. മുത്തയ്യ, പളനി ക്ഷേത്രത്തിലെ ജോ. കമീഷണറായിരുന്ന കെ.കെ. രാജ എന്നിവരെ തമിഴ്നാട് വിഗ്രഹ കടത്തൽ കുറ്റാന്വേഷണ വിഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര-ശിൽപ നിർമാണ കലയിൽ വൈദഗ്ധ്യമുള്ളവരാണ് സ്തപതി എന്നറിയപ്പെടുന്നത്. പത്മശ്രീ അവാർഡ് ജേതാവുകൂടിയായ മുത്തയ്യ തമിഴ്നാട് പബ്ലിക് സർവിസ് കമീഷൻ മുൻ അംഗമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും നിർമാണം നടത്തിയത് മുത്തയ്യയാണ്. അറസ്റ്റിലായ രാജ അണ്ണാ ഡി.എം.കെ മന്ത്രിയുടെ അടുത്ത ബന്ധുവും മുൻ തമിഴ്നാട് പി.എസ്.സി അംഗവുമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഋഷിവര്യനായ സിദ്ധർ ബോഗർ നവപാഷാണത്താൽ നിർമിച്ചതായി കരുതുന്ന, അപൂർവ ഒൗഷധമൂല്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മൂലവിഗ്രഹത്തിന് തേയ്മാനവും കേടുപാടുകളും സംഭവിച്ചതിനെ തുടർന്നാണ് 2004ൽ 200 കിലോയുടെ പുതിയ പഞ്ചലോഹ വിഗ്രഹം നിർമിക്കാൻ തീരുമാനിച്ചത്. ഇതിൽ പത്തുകിലോ സ്വർണവും ഉപയോഗപ്പെടുത്തുമെന്നാണ് പറഞ്ഞിരുന്നത്. വിഗ്രഹ നിർമാണത്തിന് മുത്തയ്യയും രാജയും ചേർന്ന് കോടികളുടെ സ്വർണം സംഭാവനയായി സ്വീകരിച്ചതായും ആരോപണങ്ങളുയർന്നു. നിർമാണം പൂർത്തിയാക്കിയപ്പോൾ 221.08 കിലോ ഉണ്ടായിരുന്നതാണ് സംശയത്തിനിടയാക്കിയത്. വിഗ്രഹം പണിത് ആറുമാസത്തിനകം തിളക്കം നഷ്ടപ്പെട്ട് കറുത്തു തുടങ്ങി. ചെന്നൈ െഎ.െഎ.ടിയിലെ സാേങ്കതിക വിദഗ്ധർ പരിശോധിച്ചതിൽ മതിയായ തോതിൽ സ്വർണം ചേർത്തിട്ടില്ലെന്ന് കണ്ടെത്തി. 1.31 കോടി രൂപ ദേവസ്വത്തിന് നഷ്ടം വരുത്തിയതായാണ് കേസ്. അതിനിടെ പഴയ മൂലവിഗ്രഹം വിദേശത്തേക്ക് കടത്തി സ്വകാര്യ ആർട്ട് ഗാലറിക്ക് വിൽക്കാനും മുത്തയ്യയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി പൊലീസ് കണ്ടെത്തി. കാഞ്ചിപുരം ഏകാംബരനാഥർ ക്ഷേത്രത്തിൽ സ്വർണവിഗ്രഹ നിർമാണത്തിൽ 5.75 കിലോ സ്വർണം തട്ടിയ കേസിൽ മുത്തയ്യ മദ്രാസ് ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. 14 വർഷം മുമ്പ് നടന്ന തട്ടിപ്പ് കേസിലെ പ്രതികളെ െഎ.ജി പൊൻമാണിക്കവേലി​െൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കുംഭകോണം കോടതിയിൽ ഹാജരാക്കി തിരുച്ചി സെൻട്രൽ ജയിലിലടച്ചു. ഫോേട്ടാ: cb402 സ്തപതി എം. മുത്തയ്യ
Show Full Article
TAGS:LOCAL NEWS 
Next Story