Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:02 AM GMT Updated On
date_range 2018-03-27T10:32:59+05:30പൊന്നാനി അങ്ങാടിയിലെ തീപിടിത്തം; 24 ലക്ഷം രൂപയുടെ നഷ്ടം
text_fieldsപൊന്നാനി: പഴയ അങ്ങാടിയിലെ വാണിജ്യകേന്ദ്രത്തിൽ ഞായറാഴ്ച ഉച്ചക്കുണ്ടായ തീപിടിത്തിൽ 24 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. മാർജാൻ ട്രേഡേഴ്സ് പലചരക്ക് കടക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. 12 ലക്ഷം രൂപയുടെ പലചരക്ക് സാധനങ്ങൾ കത്തി നശിച്ചു. കെ.എം. കുഞ്ഞുമുഹമ്മദിെൻറ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയായ ലീഗൽ ട്രേഡേഴ്സ് ഗോഡൗണിലെ നാലു ലക്ഷം രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു. ചപ്പാത്തി ഫാക്ടറിയിലെ മെഷീനുകൾ ഉൾെപ്പടെ നാലുലക്ഷം രൂപയുടെ വസ്തുക്കളും കത്തി നശിച്ചിട്ടുണ്ട്. യൂണിക് ട്രേഡേഴ്സിന് നാല് ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പഴയ അങ്ങാടിയിലെ കെട്ടിടങ്ങൾ പലതും ശോച്യാവസ്ഥയിലാണ്. പഴയ വയറിങ്ങാണ് ഇപ്പോഴും ഇവിടെയുള്ളത്. അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഷോർട്ട് സർക്യൂട്ടാവാം തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിശമന സേന വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. തിങ്കളാഴ്ച രാവിലെ കത്തിയ കെട്ടിടങ്ങളുടെ മുകൾഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ടപ്പോൾ അഗ്നിശമന സേന വിഭാഗമെത്തി അണച്ചു. കത്തി നശിച്ച മാർജാൻ ട്രേഡേഴ്സും ചപ്പാത്തി ഫാക്ടറിയും രണ്ടുദിവസം മുമ്പാണ് പഴയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. ഇവിടത്തെ പഴയ കെട്ടിടങ്ങളിൽ ലൈസൻസ് പുതുക്കി നൽകില്ലെന്ന് നഗരസഭ പറഞ്ഞിരിന്നുവെങ്കിലും പിന്നീട് വ്യാപാരികളുടെ സമ്മർദങ്ങൾക്ക് വഴങ്ങി ലൈസൻസ് പുതുക്കി നൽകുകയായിരുന്നു. പുതുക്കി നൽകിയ കടകളുടെ ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ഇപ്പോഴും മാസം 100 രൂപയിൽ താഴെയാണ് ഈ പഴയ അങ്ങാടിയിലെ മുറികളുടെ വാടക. ഇതുകൊണ്ടുതന്നെ കച്ചവടക്കാർ ഒഴിഞ്ഞു കൊടുക്കുന്നുമില്ല.
Next Story