Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:02 AM GMT Updated On
date_range 2018-03-27T10:32:59+05:30കഞ്ചാവ് വില്പന; ചാലിശ്ശേരി സ്വദേശി പിടിയിൽ
text_fieldsഎടപ്പാൾ: കഞ്ചാവ് വില്പനക്കിടെ മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. ഇയാളില്‍നിന്നും 40 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പാലക്കാട് ജില്ലയിലെ ചാലിശ്ശേരി കവുക്കോട് തട്ടാന്‍ വളപ്പില്‍ കൃഷ്ണനെയാണ് (60) പൊന്നാനി റേഞ്ച് എക്സൈസ് പ്രിവൻറിവ് ഓഫിസര്‍ കെ. ജാഫറിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വട്ടംകുളം കുറ്റിപ്പാല സരസ്വതി വിലാസം സ്കൂളിന് സമീപത്തുനിന്നും തിങ്കളാഴ്ച രാവിലെ പൊതികളിലാക്കി വില്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായാണ് ഇയാള്‍ പിടിയിലാകുന്നത്. പൊന്നാനി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എടപ്പാളിൽ മയക്കുമരുന്ന് വ്യാപിക്കുന്നു; നിസ്സംഗരായി അധികൃതർ എടപ്പാള്‍: എടപ്പാള്‍ മേഖലയില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും വ്യാപകമാകുമ്പോഴും എക്സൈസും പൊലീസും തുടരുന്ന ഉദാസീനത പ്രതിഷേധത്തിനിടയാക്കുന്നു. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയിൽ മയക്കുമരുന്ന് ഉപയോഗം ക്രമാതീതമായി വര്‍ധിക്കുകയാണ്. സ്കൂളുകള്‍ക്ക് സമീപം മയക്കുമരുന്ന് വില്പന നടത്തുന്ന ചില കണ്ണികള്‍ വല്ലപ്പോഴും പിടിയിലാകാറുണ്ടെങ്കിലും മുകളിലേക്ക് കാര്യമായി അന്വേഷണം നടക്കില്ല. ഇതുമൂലം വില്പനസംഘം വീണ്ടും സജീവമാകും. ഒരു മാസം മുമ്പ് മദ്യവും മയക്കുമരുന്നും വില്പന നടത്തുന്ന സംഘം സഞ്ചരിക്കുന്ന കാര്‍ എടപ്പാള്‍ ജങ്ഷനിലൂടെ കടന്നുവരുന്നെന്ന രഹസ്യവിവരം ലഭിച്ച ചങ്ങരംകുളം പൊലീസ് കാറിനെ പിന്തുടര്ന്നപ്പോള് കാര്‍ പൊലീസ് ജീപ്പിലിടിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. കാര്‍ ഉടമയെ പൊലീസ് കണ്ടെത്തിയതോടെ പിന്നീട് സംഘം രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം സ്റ്റേഷനില്‍ ഹാജരാവുകയും പിഴയടച്ച് രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ഇതേ സംഘത്തെ മയക്കുമരുന്നുമായി എക്സൈസ് സംഘം പുള്ളുവന്‍പടിയിലെ ഒരു വീട്ടില്‍ നിന്നും പിടികൂടിയത്. സംഘത്തെ സംബന്ധിച്ചും ഇവരില്‍ നിന്നും പിടികൂടിയ മയക്കുമരുന്നിെൻറ വിവരങ്ങളും രാത്രി ഏറെ വൈകിയും എക്സൈസ് പുറത്തുവിടാത്തതിനെ തുടര്‍ന്ന് ബി.ജെ.പി എക്സൈസ് ഓഫിസിലേക്ക് രാത്രി മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് എക്സൈസ് പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഞായറാഴ്ച എടപ്പാളിലെ ഒരു ഹോട്ടലില്‍നിന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ ഒരു സംഘം യുവാക്കള്‍ എക്സൈസ് സംഘത്തിെൻറ വലയിലായതായി വിവരം പുറത്തുവന്നിട്ടും എക്സൈസ് വാര്‍ത്ത നിഷേധിക്കുകയാണ് ഉണ്ടായത്.
Next Story