Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഒരുപറ്റം യുവാക്കള്‍ രാജ്യംചുറ്റുന്നു

text_fields
bookmark_border
എടക്കര: 'കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുക' എന്ന ആശയവുമായി നാരോക്കാവില്‍ നിന്നുള്ള ഏഴ് യുവാക്കള്‍ രാജ്യം ചുറ്റാന്‍ പുറപ്പെട്ടു. പുത്തൻ പീടിക ഹര്‍ഷാദ്, കൊളക്കാട്ടിൽ അന്‍വര്‍, കളത്തിങ്ങൽ തൊടിക മുഹ്സിന്‍, ചേലക്കാടൻ റിഷാദ്, ഫെബിന്‍, പരി അബു, മുത്തേടൻ റഫീദ് എന്നിവരുടെ നേതൃത്വത്തിലാണ് പര്യടനം. നിലമ്പൂര്‍ മുതല്‍ കശ്മീര്‍ വരെ ബുള്ളറ്റിലാണ് പര്യടനം. നാരോക്കാവില്‍ ജില്ല പഞ്ചായത്ത് അംഗം ഒ.ടി. ജെയിംസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ് പ്രവര്‍ത്തകരായ പി.വി. ശിഹാബ്, മന്‍സൂര്‍, നാസര്‍, കസീബ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story