Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമക്കരപ്പറമ്പ്​...

മക്കരപ്പറമ്പ്​ ജി.വി.എച്ച്​.എസ്​.എസ് സുവർണ ജൂബിലി ആഘോഷം 30ന്​

text_fields
bookmark_border
മലപ്പുറം: മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസ് സുവർണ ജൂബിലിയാഘോഷം മാർച്ച് 30ന് വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ടി.എ. അഹമ്മദ് കബീർ എം.എൽ.എ അധ്യക്ഷത വഹിക്കും. സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ്, ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച ഹയർ സെക്കൻഡറി, സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം, സാംസ്കാരിക ഘോഷയാത്ര, കലാസന്ധ്യ എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ അലുംനി അസോസിയേഷൻ പ്രസിഡൻറ് മൊയ്തു മച്ചിങ്ങൽ, പി.ടി.എ പ്രസിഡൻറ് കുഞ്ഞഹമ്മദ് കുഴിയേങ്ങൽ, പ്രധാനാധ്യാപകൻ ടി. മുഹമ്മദ്, കെ.പി. മുഹമ്മദലി, പി. അബ്ദുൽ ഹക്കീം എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story