Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ്...

റോഡ് ഉദ്ഘാടനചടങ്ങിനെത്തിയ എം.എൽ.എക്ക് കരിങ്കൊടി

text_fields
bookmark_border
മഞ്ചേരി: കാരകുന്ന് ആമയൂരിൽ റോഡ് പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പി.കെ. ബഷീർ എം.എൽ.എക്കെതിരെ കരിങ്കൊടി. കാവനൂർ ചെങ്ങര സ്വദേശിയാണ് കരിങ്കൊടിയുമായി എം.എൽ.എയെ ഗോബാക്ക് വിളിച്ചത്. കാവനൂർ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയിൽ ഭൂമി നഷ്ടമാവുന്നയാളാണ് പ്രതിഷേധിച്ചത്. ഗെയിൽ പൈപ്പ് ലൈൻ കടന്നു പോവുന്ന സ്ഥലത്തിന് ന്യായമായ നഷ്ടപരിഹാരം വാങ്ങി നൽകുമെന്ന എം.എൽ.എയുടെ ഉറപ്പ് പാലിക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധം. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും എം.ഐ. ഷാനവാസുമടക്കം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു പ്രതിഷേധം. റോഡ് ഉദ്ഘാടനത്തി‍​െൻറ പേരിൽ മുസ്ലിം ലീഗ്-സി.പി.എം വിവാദം നിലനിൽക്കുന്ന പ്രദേശമാണിത്. 5.54 കോടിയുടെ പദ്ധതിയിൽ സംസ്ഥാനസർക്കാർ 40 ശതമാനം ഫണ്ട് നൽകുന്നുണ്ടെന്നും എന്നാൽ ബന്ധപ്പെട്ട മന്ത്രിയെ പങ്കെടുപ്പിക്കാതെ ഉദ്ഘാടനം യു.ഡി.എഫ് മേളയാക്കുന്നെന്നുമാണ് ഇടതുപക്ഷ പരാതി. സി.പി.എമ്മുകാരാണ് കരിങ്കൊടി കാണിച്ചതെന്ന ധാരണയിൽ യുവാവിനെ ചിലർ കൈയേറ്റം ചെയ്യുകയും മർദിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന എടവണ്ണ പൊലീസ് ഇടപെട്ട് ഇയാളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story