Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാലറ്റ് പേപ്പര്‍...

ബാലറ്റ് പേപ്പര്‍ തട്ടിയെടുത്തു; മമ്പാട് പഞ്ചായത്ത് പ്രസിഡൻറ്​ തെരഞ്ഞെടുപ്പ് അലങ്കോലമായി

text_fields
bookmark_border
മമ്പാട്: കണ്ണിയന്‍ റുഖിയ പാര്‍ട്ടി തീരുമാനപ്രകാരം മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദം രാജിവെച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് അലങ്കോലപ്പെട്ടു. തിങ്കളാഴ്ച രാവിലെ പതിനൊേന്നാടെയാണ് പഞ്ചായത്തിൽ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 19 അംഗ ബോര്‍ഡില്‍ യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ഒമ്പതും അംഗങ്ങളാണുള്ളത്. പ്രസിഡൻറ് സ്ഥാനത്തേക്ക് യു.ഡി.എഫില്‍ നിന്ന് മുസ്ലിം ലീഗിലെ ഷമീന കാഞ്ഞിരാലയും എൽ.ഡി.എഫില്‍ നിന്ന് ഷിഫ്‌ന നജീബുമാണ് മത്സരിച്ചത്. എന്നാല്‍, ലീഗിലെ സുഹറ പടനിലത്തി​െൻറ വോട്ട് അസാധുവായതായി റിട്ടേണിങ് ഓഫിസറായ രാജു അറിയിക്കുകയും നറുക്കെടുപ്പിലൂടെ പ്രസിഡൻറിനെ തീരുമാനിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ പുറത്തുണ്ടായിരുന്ന വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം പുന്നപ്പാല അബ്ദുൽ കരീമി​െൻറ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവർത്തകരും നേതാക്കള്‍ക്കൊപ്പം എൽ.ഡി.എഫ് പ്രവര്‍ത്തകരും ഹാളിലേക്കി ഇരച്ച് കയറിയതോടെ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുകയായിരുന്നു. ഇത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെ ബാലറ്റ് പേപ്പര്‍ റിട്ടേണിങ് ഓഫിസറുടെ കൈയില്‍ നിന്ന് ലീഗ് അംഗം തട്ടിയെടുത്തതായും പരാതിയുയർന്നു. റിട്ടേണിങ് ഓഫിസര്‍ ഏകപക്ഷീയമായി പെരുമാറിയെന്നാണ് യു.ഡി.എഫ് ആരോപണം. എൽ.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പേര് തെറ്റായി ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയത് ചോദ്യം ചെയ്‌തെങ്കിലും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് നടപടിയിലേക്ക് കടക്കുകയായിരുന്നെന്ന് വൈസ് പ്രസിഡൻറ് പന്താര്‍ മുഹമ്മദും ലീഗ് അംഗം വി.ടി. നാസറും പറഞ്ഞു. എന്നാൽ, സ്വന്തം അംഗത്തി​െൻറ വോട്ട് അസാധുവായതി​െൻറ ജാള്യത മറക്കാന്‍ ബാലറ്റ് പേപ്പറുമായി മുങ്ങിയ അംഗത്തിനെതിരെ നടപടി വേണമെന്നും റിട്ടേണിങ് ഓഫിസറുടെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും സി.ഐ യു.ഡി.എഫ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് എം.ടി. അഹമ്മദ് പറഞ്ഞു. യു.ഡി.എഫ് അംഗങ്ങളായ പന്താര്‍ മുഹമ്മദ്, വി.ടി നാസർ, സി. ബാലന്‍, യൂത്ത് കോൺഗ്രസ്-യൂത്ത് ലീഗ് നേതാക്കളായ മൂര്‍ഖന്‍ റഹീം, അഷ്‌റഫ് ടാണ എന്നിവർ നിലമ്പൂർ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. കേസെടുത്തതായി നിലമ്പൂര്‍ സി.ഐ കെ.എം. ബിജു പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story