Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 4:59 AM GMT Updated On
date_range 2018-03-27T10:29:59+05:30ഇന്ന് ലോക നാടകദിനം: തട്ടിൽ വിസ്മയം തീർത്ത വിദ്യാർഥിയിൽനിന്ന് സംവിധാന വേഷപ്പകർച്ചയുമായി അധ്യാപകൻ
text_fieldsകോട്ടക്കൽ: സ്കൂൾ പഠനകാലത്ത് തട്ടിൽ വിസ്മയം തീർത്ത വിദ്യാർഥി വർഷങ്ങൾക്കിപ്പുറം വീണ്ടും കാണികളിൽ ആവേശം നിറക്കുകയാണ്; പക്ഷേ, അരങ്ങിലല്ലെന്ന് മാത്രം. തട്ടിൽ കയറിയ നാടകങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കിയ സംവിധായകനായുള്ള വേഷപ്പകർച്ചയോടെയാണ് ആ മാറ്റം. പുതുപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കൂടിയായ കോട്ടക്കൽ മുരളിയാണ് അധ്യാപനത്തോടൊപ്പം തിരശ്ശീല വീഴ്ത്താതെ നാടകങ്ങളെയും പ്രണയിച്ച് കൊണ്ടിരിക്കുന്നത്. 1980 മുതൽ ശാസ്ത്രസാഹിത്യ പരിഷത്തിെൻറ തെരുവുനാടകങ്ങളിലൂടെയായിരുന്നു ഇൗ രംഗത്ത് സജീവമായത്. കുറഞ്ഞകാലം കൊണ്ട് പ്രഫഷനൽ -പുരാണ സംഗീത നാടകങ്ങൾ വേദിയിലെത്തിച്ച മുരളി സി-സോൺ കലോത്സവത്തിലൂടെയാണ് സംവിധായകെൻറ കുപ്പായമണിയുന്നത്. 1984ൽ അധ്യാപകനായിരിക്കെ പി.എം. താജിെൻറ രചനയിൽ സംവിധാനം ചെയ്ത 'കുടുക്ക'യായിരുന്നു ആദ്യ നാടകം. തൊഴിലാളി മുന്നേറ്റത്തിെൻറ കഥ പറഞ്ഞ ഇബ്രാഹിം വെങ്ങരയുടെ രണ്ട് മണിക്കൂറുള്ള 'പെരുന്തി'യെന്ന പ്രഫഷനൽ നാടകം ശ്രദ്ധേയമായതോടെ മേഖലയിൽ ചുവടുറപ്പിച്ചു. പി.എസ്. വാരിയർ രചിച്ച് പരമശിവവിലാസം നാടകക്കമ്പനി അവതരിപ്പിച്ചിരുന്ന നാടകങ്ങൾക്ക് പുതിയ കാലത്തിനിണങ്ങുന്ന ഭാഷ്യം ചമച്ചതോടെ സംവിധാനം മറ്റൊരുതലത്തിലേക്ക് കടക്കുകയായിരുന്നു. പി.എസ്. വാരിയരുടെ നല്ല തങ്കാൾ ചരിത്രമെന്ന പുരാണ നാടകമായിരുന്നു ഇതിൽ ആദ്യത്തേത്. കോട്ടക്കൽ ആര്യവൈദ്യശാലയുടെ കോഴിക്കോട് ബ്രാഞ്ചിെൻറ ശതാബ്ദിയോടനുബന്ധിച്ച് പി.എസ്. വാരിയരുടെ സംഗീതശാകുന്തളം അരങ്ങത്തെത്തിച്ചതോടെ പുരാണ ചരിത്ര സംഗീത നാടകങ്ങളുടെ തോഴനായി മാറി. നാൽപതോളം ആര്യവൈദ്യശാല ജീവനക്കാർ നാടകത്തിൽ അണിനിരന്നുവെന്നതും നാടകത്തെ ശ്രദ്ധേയമാക്കി. ഭാര്യയും പൊന്മുണ്ടം ജി.എച്ച്.എസ്.എസിലെ അധ്യാപികയുമായ ഡോ. ബിജിയുടെ ഗവേഷണ വിഷയമായിരുന്നു 'കേരളീയ ദൃശ്യവേദിയും പി.എസ്. വാരിയരുടെ നാടകങ്ങളും'. ഇത് വായിച്ചതോടെ പുതുമ തേടിയുള്ള നാടകാവതരണത്തിലേക്ക് എത്തുകയായിരുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മാലിദ്വീപ്, യു.എ.ഇ എന്നിവിടങ്ങളിലും വിവിധ നാടകങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞു. ഇടശ്ശേരിയുടെ കൂട്ടുകൃഷി, യു.എ. ഖാദറിെൻറ 'വായേപാതാളം' റിയാസിെൻറ ആടുപുലിയാട്ടം, ഇ.സി. ദിനേശെൻറ കാളഭൈരവൻ എന്നിവക്ക് സംഗീതം നൽകിയ ഇദ്ദേഹം മികച്ച സംഗീത സംവിധായകൻ എന്ന പേരിലും മികവ് തെളിയിച്ചു. സാരംഗി, സായൂജ്യ എന്നിവരാണ് മക്കൾ. കോട്ടക്കൽ കാവതികളത്ത് 'സായൂജ്യത്തിലാണ്' താമസം.
Next Story