Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 4:59 AM GMT Updated On
date_range 2018-03-27T10:29:59+05:30വിദ്യാർഥികൾ ജാഗ്രതൈ; ആഘോഷം അതിരുവിട്ടാൽ പിടിവീഴും
text_fieldsകർശന വാഹന പരിശാധന പെരിന്തൽമണ്ണ: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ അവസാനിക്കുന്ന ദിവസം അമിതാവേശം കാണിക്കുന്ന വിദ്യാർഥികളെ 'പൊക്കാൻ' പൊലീസ് സ്ക്വാഡ് രംഗത്തുണ്ടാവും. ചൊവ്വ, ബുധൻ ദിവസങ്ങളിലായി വിവിധ പരീക്ഷകൾ അവസാനിക്കുകയാണ്. ഈ ദിവസങ്ങളിൽ വിദ്യാർഥികളുടെ അധ്യയനവർഷാവസാന ആഘോഷങ്ങൾ പരിധി വിടാതിരിക്കാനും വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടാകാതിരിക്കാനും അതത് സ്റ്റേഷൻ ഓഫിസർമാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തിൽ സ്കൂളുകളും പരിസരവും കേന്ദ്രീകരിച്ച് പൊലീസ് രംഗത്തുണ്ടാവും. പി.ടി.എയുടെയും ജാഗ്രത സമിതിയുടെയും അധ്യാപകരുടെയും സഹകരണത്തോടെ മുൻകരുതലുകളുമായി കർശന നിരീക്ഷണമാണ് പൊലീസ് ഏർപ്പെടുത്തുക. അന്നേ ദിവസം രക്ഷിതാക്കൾ വിദ്യാലയത്തിൽ നേരിെട്ടത്തി കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോകാനാണ് പൊലീസ് അഭ്യർഥന. സ്കൂൾ പരിസരത്തെ കടകളിൽ കളർ പൗഡറുകൾ, ലായനികൾ, ഉജാല പോലുള്ള കളർ വസ്തുക്കൾ എന്നിവ വിദ്യാർഥികൾക്കായി വിൽപന നടത്തരുതെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തിയിലേർപ്പെടുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. അവസാന ദിവസം പരീക്ഷ കഴിഞ്ഞ് ടൗണുകളിലും മറ്റും കറങ്ങുന്നവരെയും നിരീക്ഷിക്കാൻ മഫ്ത്തിയിലും പൊലീസിനെ നിയോഗിക്കും. ബൈക്കുകളിലെത്തുന്ന വിദ്യാർഥികൾക്കായി വാഹന പരിശോധന കർശനമാക്കും. ബൈക്കുമായി കറങ്ങുന്ന വിദ്യാർഥികൾ പൊലീസ് വലയിൽപ്പെട്ടാൽ രക്ഷിതാക്കൾക്കെതിരെയും ആർ.സി ഉടമകൾക്കെതിരെയും ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
Next Story