Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുന്നക്കാവ്...

കുന്നക്കാവ് ജി.എച്ച്.എസ്.എസ് മാസ്​റ്റർ പ്ലാൻ: അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട്​ നിവേദനം നൽകി

text_fields
bookmark_border
ഏലംകുളം: കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാസ്റ്റർ പ്ലാനിൽ അധികം വരുന്ന തുക അനുവദിക്കുന്നതിന് നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. സ്കൂൾ പി.ടി.എ പ്രസിഡൻറ് ഗോവിന്ദ പ്രസാദി​െൻറ നേതൃത്വത്തിലാണ് ഭാരവാഹികൾ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയെ സന്ദർശിച്ച് നിവേദനം നൽകിയത്. സ്കൂളുകളെ മികവി​െൻറ കേന്ദ്രമാക്കി മാറ്റുകയെന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മൂന്നുകോടി രൂപയാണ് അനുവദിച്ചത്. എന്നാൽ, സർക്കാർതന്നെ നിയമിച്ച കിഫ്ബി മാസ്റ്റർ പ്ലാൻ അനുസരിച്ച് നിലവിൽ ജി.എസ്.ടി അടക്കം 4.40, കോടി രൂപയാണ് െചലവ് വരുന്നതായി കണക്കാക്കിയത്. ഇതുപ്രകാരം സർക്കാർ അനുവദിച്ചതിൽ കൂടുതലായി വരുന്ന സംഖ്യ സ്ഥലം എം.പി, എം.എൽ.എ, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിൽനിന്നും സ്കൂൾ പി.ടി.എ എന്നിവരിൽനിന്നും കണ്ടെത്തുന്നതിനായിരുന്നു തീരുമാനം. എം.പി അനുഭാവപൂർവം പരിഗണിക്കാമെന്നേറ്റതായി പി.ടി.എ പ്രസിഡൻറ് ഗോവിന്ദ പ്രസാദ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story