Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅരിയല്ലൂർ പുഞ്ചകൃഷിയിൽ ...

അരിയല്ലൂർ പുഞ്ചകൃഷിയിൽ ഇത്തവണയും നൂറുമേനി വിളവ്

text_fields
bookmark_border
വള്ളിക്കുന്ന്: കർഷക കൂട്ടായ്മയിൽ അരിയല്ലൂർ പുഞ്ചപാടത്ത് നടത്തിയ നെൽകൃഷിയിൽ ഇത്തവണയും നൂറുമേനി വിളവ്. കൊയ്ത്തുത്സവം ലത്തീഫ് കല്ലിടുമ്പൻ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്നിൽ കൊയ്ത്ത് മെതിയന്ത്രം ഇല്ലാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരമായി അടുത്ത പദ്ധതിയിലെങ്കിലും കൊയ്ത്ത് മെതിയന്ത്രത്തിന് ഫണ്ട് വകയിരുത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ചടങ്ങിൽ പ്രതീക്ഷ കലാകായിക സാംസ്കാരിക വേദി അരിയല്ലൂർ ഏറ്റവും നല്ല നെൽകർഷകനായി തെരഞ്ഞെടുത്ത പുളിക്കൽ അറുമുഖനെ ലത്തീഫ് കല്ലുടുമ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു. മുൻ പഞ്ചായത്ത് മെംബർ വിജയകൃഷ്ണൻ എണ്ണക്കളത്തിൽ അധ്യക്ഷത വഹിച്ചു. എൻ.പി. ആത്മാറാം, പുഴക്കൽ ബാലകൃഷ്ണൻ, എ.എം. ഷൈജു, കെ.ടി. സജിൽ കുമാർ, കെ. രാജൻ, എ. വിനയൻ, പി. ഹരിദാസൻ, കെ. കേശവദാസ്, പി. മോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story