Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 4:59 AM GMT Updated On
date_range 27 March 2018 4:59 AM GMTഅവസാന പരീക്ഷയും കഴിഞ്ഞ് മധുരം നുകർന്ന് അവർ പടിയിറങ്ങി
text_fieldsbookmark_border
കുറ്റൂർ നോർത്ത്: വർണം പൂശലും കോഴിമുട്ടയേറും മഷിയൊഴിക്കലും ഇല്ല... പരസ്പരം കൈ കൊടുത്ത് അധ്യാപരോടും പി.ടി.എ ഭാരവാഹികളോടും കുശലം പറഞ്ഞ് സന്തോഷം പങ്കിട്ട് അവർ പടിയിറങ്ങി. കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികളാണ് അവസാന പരീക്ഷയും കഴിഞ്ഞ് പക്വതയാർന്ന പെരുമാറ്റത്തോടെ അക്ഷരമുറ്റത്തു നിന്നിറങ്ങിയത്. മാനേജ്മെൻറിെൻറയും പി.ടി.എയുടെയും എസ്.എസ്.ജി.യുടെയും വകയായി വിദ്യാർഥികൾക്ക് മധുരവും നൽകിയിരുന്നു. നാട്ടുകാരും പി.ടി.എയും മാനേജ്മെൻറും കുട്ടികളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story