Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വർണവും പണവും കവർന്നു

സ്വർണവും പണവും കവർന്നു

text_fields
bookmark_border
മേലാറ്റൂർ: ആശുപത്രിയിൽ അഡ്മിറ്റായ രോഗിയുടെ വീട്ടിൽനിന്ന് മൂന്നു പവൻ സ്വർണവും 37,000 രൂപയും കവർന്നു. എടയാറ്റൂർ കാട്ടുചിറയിലെ ചാലിയത്തൊടി ഖദീജയുടെ വീട്ടിലാണ് മോഷണം നടന്നത്. അസുഖത്തെ തുടർന്ന് ഖദീജ ശനിയാഴ്ചയാണ് ആശുപത്രിയിൽ അഡ്മിറ്റായത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നത്. ഡിസ്ചാർജായ ശേഷം തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. വീട്ടുകാരുടെ പരാതി പ്രകാരം മേലാറ്റൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story