Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസരസ് മേള: ഒരുക്കം...

സരസ് മേള: ഒരുക്കം പൂർത്തിയാവുന്നു

text_fields
bookmark_border
പട്ടാമ്പി: ദേശീയ ഗ്രാമവികസന മന്ത്രാലയത്തി​െൻറ സഹകരണത്തോടെ സംസ്ഥാന കുടുംബശ്രീ മിഷ‍​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപണന കലാ സാംസ്‌കാരിക മേളയായ സരസ് മേള 29ന് പട്ടാമ്പിയിൽ തുടങ്ങും. ഏപ്രിൽ ഏഴ് വരെ പട്ടാമ്പി പെരിന്തൽമണ്ണ റോഡിലെ മാർക്കറ്റ് പരിസരത്താണ് മേള നടക്കുക. മുഹമ്മദ് മുഹ്സിൻ എം.എൽ.എ ചെയർമാനും ജില്ല കലക്ടർ പി. സുരേഷ് ബാബു ജനറൽ കോഒാഡിനേറ്ററും പി. സൈതലവി ജനറൽ കൺവീനറുമായ സ്വാഗതസംഘവും 11 സബ് കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. മന്ത്രി എ.കെ. ബാലൻ, എം.പിമാരായ എം.ബി. രാജേഷ്, പി.കെ. ബിജു, ഇ.ടി. മുഹമ്മദ് ബഷീർ, ഭരണ പരിഷ്‌കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ എം.എൽ.എ, ജില്ലയിലെ എം.എൽ.എമാർ എന്നിവർ രക്ഷാധികാരികളുമാണ്. 29 സംസ്ഥാനങ്ങളിൽനിന്നും 240ഓളം സ്റ്റാളുകൾ, കലാ സാംസ്‌കാരിക സന്ധ്യകൾ, പ്രദർശനങ്ങൾ, ഭക്ഷ്യമേളകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് സരസ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി മുന്നൂറോളം സംരംഭകർ 10 ദിവസത്തെ മേളയിൽ പങ്കെടുക്കും. വൈവിധ്യമാർന്ന ഭക്ഷണമൊരുക്കാൻ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള 12 സ്റ്റാളുകളടക്കം 20 ഫുഡ് കോർട്ടുകൾ മേളയിലുണ്ടാകും. 75,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലുള്ള പന്തലാണ് നിർമിക്കുന്നത്. 700 പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ താമസസൗകര്യം നൽകണമെന്ന് വിദ്യാഭ്യാസ അധികൃതരും നിർദേശിച്ചിട്ടുണ്ട്. 29ന് വൈകീട്ട് അഞ്ചിന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടിയെ ആദരിക്കും. തുടർന്ന് പാലക്കാട് സ്വരലയ ഗാനമേള അവതരിപ്പിക്കു൦. പാലക്കാട് ജില്ലയിൽ ചരിത്രത്തിലാദ്യമായി നടക്കുന്ന ഏറ്റവും വലിയ പ്രദർശന വിപണന മേള ഇന്ത്യൻ ബഹുസ്വരതയുടെയും കുടുംബശ്രീ പ്രസ്ഥാനത്തി​െൻറയും മാറ്റുരക്കുന്നതാവുമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ്, നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി, കുടുംബശ്രീ ജില്ല മിഷൻ അസി. കോഒാഡിനേറ്റർ ദിനേശ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story