Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസി...

ആദിവാസി കുടുംബങ്ങള്‍ക്ക് ജലസംഭരണി വിതരണം

text_fields
bookmark_border
കരുളായി: ആദിവാസി കോളനികളിലെ കുടുംബങ്ങള്‍ക്ക് ജലസംഭരണി വിതരണം ചെയ്തു. 2017-18 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.2 ലക്ഷം തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. മുണ്ടക്കടവ്, നെടുങ്കയം, മൈലമ്പാറ ചെറിയ പുള്ളി, വലിയ പുള്ളി എന്നിവിടങ്ങളിലെ 53 കുടുംബങ്ങള്‍ക്കാണ് ജലസംഭരണി വിതരണം ചെയ്തത്. പദ്ധതിപ്രകാരം ഒരു കുടുംബത്തിന് 2,950 രൂപയാണ് വകയിരുത്തിയത്. എന്നാല്‍, ഗുണഭോക്തൃ വിഹിതമായ 10 ശതമാനമായ 295 രൂപ മാത്രമാണ് ഈ കുടുംബങ്ങള്‍ അടക്കേണ്ടത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഷെരീഫ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍ പി. സുനീര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസ്, പി.എച്ച്. ആയിഷ, പഞ്ചായത്ത് അസി. സെക്രട്ടറി പ്രസാദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story