Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:20 AM GMT Updated On
date_range 2018-03-26T10:50:54+05:30ഒടുവിൽ ആനകളെ കാടുകയറ്റി
text_fieldsകോങ്ങാട് (പാലക്കാട്): ഒരാഴ്ചയായി നാട് വിറപ്പിച്ച്, ജനവാസ മേഖലയിലൂടെ സഞ്ചാരം നടത്തിയ കാട്ടാനകളെ ഞായറാഴ്ച ധോണി ഉൾക്കാട്ടിലേക്ക് കയറ്റിവിട്ടു. കോങ്ങാട് പഞ്ചായത്തിലെ കോൽപ്പാടത്തിനടുത്ത് അമ്പാഴക്കുണ്ട് വനത്തിലെത്തി തമ്പടിച്ച രണ്ട് കാട്ടാനകളെയും വൈകീട്ട് അഞ്ചരയോടെയാണ് വനത്തിലേക്ക് വിട്ടത്. കേരളശ്ശേരി പഞ്ചായത്തിലെ തടുക്കശ്ശേരിക്കടുത്ത് വടശ്ശേരിയിൽനിന്ന്, കോങ്ങാട്-ചെർപ്പുളശ്ശേരി സംസ്ഥാനപാതക്ക് സമീപത്തെ പാറശ്ശേരി റോഡ് വഴി ഞായറാഴ്ച പുലർച്ചയോടെയാണ് ഇവ കൊട്ടശ്ശേരിയിൽ എത്തിയത്. കൊട്ടശ്ശേരി നിർമല ഇംഗ്ലീഷ് മീഡിയം സ്കൂളിെൻറ കമ്പിവേലിയും സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിെൻറ മുള്ളുവേലിയും തകർത്ത് ഉള്ളിൽ കയറി പ്ലാവിൽനിന്ന് ചക്ക പറിച്ച് തിന്നു. വയൽവരമ്പ് താണ്ടി കോങ്ങാട് വിത്ത് ഫാമിനകത്ത് കയറിയ കാട്ടാനകൾ കുളത്തിൽനിന്ന് വെള്ളം കുടിച്ച് സംസ്ഥാനപാത കടന്ന് ഉൾനാട് വഴി അമ്പാഴക്കുണ്ടിലെത്തുകയായിരുന്നു. ഇവിടെ കാട്ടാനകളെ നിരീക്ഷിക്കാൻ പ്രത്യേക വനപാലക സംഘം ക്യാമ്പ് ചെയ്തിരുന്നു. ദ്രുതകർമസേനയും അട്ടപ്പാടിയിലെയും വയനാട്ടിലെയും കാട്ടാന വിദഗ്ധരും വനപാലകരുടെ സഹായത്തിനെത്തിയിരുന്നു. അമ്പാഴക്കുണ്ട് കാട്ടിൽ നിന്നിറങ്ങിയ ആനകളെ അനുനയത്തിൽ പിന്തുടർന്നും ദേശീയപാതയിൽ അൽപനേരം ഗതാഗതം നിയന്ത്രിച്ചുമാണ് കാഞ്ഞിക്കുളം വഴി കാട്ടിലേക്ക് തിരിച്ചുവിട്ടത്.
Next Story