Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുമാന്ധാംകുന്നിൽ...

തിരുമാന്ധാംകുന്നിൽ ഇന്ന്​ കൊടി​േയറ്റം

text_fields
bookmark_border
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ മൂന്നാംപൂര നാളായ തിങ്കളാഴ്ച പൂരാഘോഷത്തിന് കൊടിേയറും. വൈകീട്ട് ഏഴിന് ഭഗവതിക്ക് വടക്കേനടയിലും ശിവന് കിഴക്കേനടയിലും ഒരേ സമയമാണ് കൊടിയേറ്റം നടക്കുക. രണ്ടാംദിനമായ ഞായറാഴ്ച മൂന്നാമെത്ത ആറാട്ടിന് രാവിലെ ഒമ്പതരക്ക് കൊട്ടിയിറങ്ങി. 11ന് പഞ്ചാരി മേളത്തോടെ ആറാട്ട് കഴിഞ്ഞ് കൊട്ടിക്കയറി. വടക്കേനടയിറങ്ങി ആറാട്ടുകടവിലേക്കുള്ള ദേവിയുടെ പ്രൗഢമാർന്ന പുറപ്പാട് ദർശിക്കാൻ വൻ ഭക്ത ജനത്തിരക്കനുഭവപ്പെട്ടു. വൈകീട്ട് ക്ഷേത്രമുറ്റത്ത് ചാക്യാർകൂത്ത്, ഒാട്ടന്തുള്ളൽ, നാഗസ്വരം, പാഠകം എന്നിവ അരങ്ങേറി. തുടർന്ന് ബംഗളൂരു രവികിരണി​െൻറ സംഗീതകേച്ചരി ഹൃദ്യമായി. വിജു എസ്. ആനന്ദ് വയലിൻ, വി. സുരേന്ദ്രൻ മൃദംഗം, വാഴപ്പിള്ളി കൃഷ്ണകുമാർ ഘടം, പയ്യന്നൂർ ഗോവിന്ദ പ്രസാദ് മുഖർശംഖ് എന്നിവർ അകമ്പടിയേകി. രാത്രിയിലെ ആറാട്ടിന് ശേഷം പൂരപ്പറമ്പ് സോപാനം ഒാഡിറ്റോറിയത്തിൽ കലാഭവൻ സതീഷും സംഘവും സ്റ്റേജ് ഷോ അവതരിപ്പിച്ചു. പൂരത്തിൽ ഇന്ന് നങ്ങ്യാർകൂത്ത് രാവിലെ 8.00, പന്തീരടിപൂജ 9.00, കൊട്ടിയിറക്കം 9.30, കൊട്ടിക്കയറ്റം 11.00. ക്ഷേത്രാങ്കണത്തിൽ -ചാക്യാർ കൂത്ത് 3.00, ഒാട്ടൻതുള്ളൽ 4.00, നാഗസ്വരം, പാഠകം 5.00, ഡബിൾ തായമ്പക 5.30, ഉത്സവ കൊടിയേറ്റം 7.00, തായമ്പക, കേളി കൊമ്പ് പറ്റ് 8.30, കൊട്ടിയിറക്കം 9.30, കൊട്ടിക്കയറ്റം 11.00, പൂരപ്പറമ്പിൽ-സ്റ്റേജ് ഷോ -10.00
Show Full Article
TAGS:LOCAL NEWS 
Next Story