Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യ മേഖലയിൽ...

ആരോഗ്യ മേഖലയിൽ ഹോമിയോപതിയുടെ പങ്ക് നിസ്തുലം ^എം.എൽ.എ

text_fields
bookmark_border
ആരോഗ്യ മേഖലയിൽ ഹോമിയോപതിയുടെ പങ്ക് നിസ്തുലം -എം.എൽ.എ മലപ്പുറം: ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ ജില്ല സമ്മേളനവും 'മാഗ്നസ്' ശാസ്ത്ര സെമിനാറും വളാഞ്ചേരിയിൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ ഹോമിയോപതിയുടെ പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരിമ്പിളിയത്തെ ഡോ. ബാവുവിനെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ ജില്ല പ്രസിഡൻറ് ഡോ. വിനു കൃഷ്ണൻ, സെക്രട്ടറി ഡോ. ഷമീം, ഡോ. സുരേഷ് ബാബു, കുറ്റിപ്പുറം ചാപ്റ്റർ പ്രസിഡൻറ് ഡോ. മുഹമ്മദ് ജിനീഷ് സാബു, സെക്രട്ടറി ഡോ. സാബിർ കളത്തിൽ, ഡോ. ഉവൈസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story