Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:08 AM GMT Updated On
date_range 2018-03-26T10:38:58+05:30'ലൈസൻസ് ഫീസ് വർധന പിൻവലിക്കണം'
text_fieldsകരുവാരകുണ്ട്: വ്യാപാര മാന്ദ്യത്തിെൻറ പശ്ചാത്തലത്തിൽ വർധിപ്പിച്ച ലൈസൻസ് ഫീസ് പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കരുവാരകുണ്ട് പഞ്ചായത്ത് യുവജനസംഗമം ആവശ്യപ്പെട്ടു. യൂത്ത് വിങ് ജില്ല ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി പ്രസിഡൻറ് ഹംസ മലനാട് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ്, ഷബീർ, റഷീദ്, നൗഫൽ എടക്കര, അലവിക്കുട്ടി മച്ചിങ്ങൽ, ജോയ് വയലിൽ, മുരളി എന്നിവർ സംസാരിച്ചു. മീര മേനോൻ, ഗോപകുമാർ എന്നിവർ ക്ലാസെടുത്തു. ഭാരവാഹികൾ: നാസർ മൊബൈൽ ടെക് (പ്രസി.), ആബിദ് ആര്യാടൻ (സെക്ര.), ദുൽഖർനൈൻ മണവാട്ടി (ട്രഷ.).
Next Story