Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:05 AM GMT Updated On
date_range 26 March 2018 5:05 AM GMTഓശാന തിരുനാൾ ആചരിച്ചു
text_fieldsbookmark_border
കരുവാരകുണ്ട്: കരുവാരകുണ്ട് സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഓശാന തിരുനാൾ ആചരണത്തിന് വികാരി ഫാ. സക്കറിയ മർക്കോസ് കാർമികത്വം വഹിച്ചു. കണ്ണത്ത് തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ കുർബാന, കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം എന്നിവ നടന്നു. ഫൊറോന വികാരി ഫാ. ഡൊമിനിക് തൂങ്കുഴി കാർമികത്വം വഹിച്ചു. കൽകുണ്ട് സെൻറ് മേരീസ് പള്ളിയിൽ ഫാ. ഫ്രാൻസിസ് നടുവത്തേട്ടും വീട്ടിക്കുന്ന് സെൻറ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഫാ. എൽദോ കാരിക്കൊമ്പിലും കാർമികത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story