Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിശേഷ വിദ്യാലയത്തില്‍...

വിശേഷ വിദ്യാലയത്തില്‍ വിരുന്നൊരുക്കി അഞ്ചാം മൈല്‍ പ്രിസ്കോ ക്ലബ്​ അംഗങ്ങള്‍

text_fields
bookmark_border
പൂക്കോട്ടുംപാടം: അഞ്ചാംമൈല്‍ ഹോം വിശേഷ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹ വിരുന്നൊരുക്കി പ്രിസ്‌റ്റോ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങൾ. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളോടൊപ്പം ഒരു ദിവസം ഉച്ചഭക്ഷണവും ആട്ടവും പാട്ടുമായി ക്ലബ് അംഗങ്ങള്‍ എത്താറുണ്ട്. ഭക്ഷണത്തിന് ശേഷം പ്രാദേശിക ഗായകരായ ഫൈസല്‍, നിസാര്‍, ഷിജു എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള അരങ്ങേറി. പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗന്‍ ഉദ്ഘാടനം ചെയ്തു. അമരമ്പലം ഗ്രാമപഞ്ചായത്ത് അംഗം പി.എം. ബിജു, സ്‌കൂള്‍ പ്രധാനാധ്യാപിക സിമി ജോസഫ്, എന്‍. ശിവന്‍, ക്ലബ് പ്രസിഡൻറ് എം. സഫറുല്ല, സെക്രട്ടറി എം. അബ്ദുൽ മജീദ്, പി. ഷിബു, എം. ഷജി, പി.പി. സബിന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story