Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുരിശുപള്ളി-കാരക്കട...

കുരിശുപള്ളി-കാരക്കട റോഡ് സമർപ്പിച്ചു

text_fields
bookmark_border
പുലാമന്തോൾ: നിർമാണം പൂർത്തിയാക്കിയ മാലാപറമ്പ് കുരിശുപള്ളി-ചെമ്മലശ്ശേരി കാരക്കട റോഡി​െൻറ സമർപ്പണം ജില്ല പഞ്ചായത്ത് അംഗം എം.കെ. റഫീഖ നിർവഹിച്ചു. ചെമ്മലശ്ശേരി പാടം ഭാഗത്തുനിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ പെരിന്തൽമണ്ണ-വളാഞ്ചേരി റൂട്ടിലെ കുരിശുപള്ളി ഭാഗത്ത് എത്തിച്ചേരുന്ന റോഡിന് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് 30ലക്ഷവും ജില്ല പഞ്ചായത്ത് അംഗം സലിം കുരുവമ്പലത്തി​െൻറ ഫണ്ടിൽനിന്ന് 20 ലക്ഷവും െചലവഴിച്ചാണ് മുമ്പ് റോഡ് നിർമാണത്തിന് തുടക്കമായത്. ഇതിൽ ബാക്കിവന്ന 400 മീറ്റർ റോഡി​െൻറ നിർമാണ പ്രവർത്തനമാണ് നിലവിലെ ജില്ല പഞ്ചായത്ത് അംഗം എം.കെ. റഫീഖയുടെ വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ െചലവഴിച്ച് പൂർത്തിയാക്കിയത്. ഇതോടെ ചെമ്മലശ്ശേരിയിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും പെരിന്തൽമണ്ണ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സഹായകമാവും. ഉദ്ഘാടന ചടങ്ങിൽ വാർഡ് മെംബർ ജോയ് കൊച്ചിത്ര അധ്യക്ഷത വഹിച്ചു. ജോയിക്കുട്ടി, സണ്ണി, തോമസുകുട്ടി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story