Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 4:59 AM GMT Updated On
date_range 2018-03-26T10:29:54+05:30മണ്ണുമാന്തിയിൽ മന്ത്രിയുടെ പ്രകടനം
text_fieldsചാലക്കുടി: കവിത എഴുതുമെന്നല്ലാതെ കടുത്ത മരാമത്തുകൾ മന്ത്രി സുധാകരെൻറ പക്കൽ നിന്ന് പ്രതീക്ഷിച്ചില്ല. കടുത്തൊരു പ്രയോഗത്തിലൂടെ ചാലക്കുടി ദേശീയപാതയിലെ അടിപ്പാത നിർമാണം ഉദ്ഘാടനത്തിനെത്തിയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ എല്ലാവരെയും ഞെട്ടിച്ചു. നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ച മന്ത്രി അവിടെ പണിക്കായി കൊണ്ടുവന്നിരുന്ന കൂറ്റൻ മണ്ണുമാന്തിയിൽ ചാടിക്കയറി ഓപറേറ്ററെ മാറ്റി അയാളുടെ സീറ്റിൽ കയറി ഇരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അവിടെ കൂടിയ ഇന്നെസൻറ് എം.പി അടക്കമുള്ളവർ നോക്കി നിൽക്കേ എല്ലാവരെയും അമ്പരപ്പിച്ച് മണ്ണ്മാന്തിയുടെ കൂറ്റൻ കോരി ഉയർന്നു. മന്ത്രി ഇതെന്ത് ഭാവിച്ചാണെന്ന് കുശുകുശുപ്പ് ഉയരവേ കൂൾകൂളായി മന്ത്രി യന്ത്രത്തിെൻറ ലിവറുകൾ കവിത പോലെ കൈകാര്യം ചെയ്യുന്നു-ഒരു വിദഗ്ധ ഒാപറേറ്ററെപ്പോലെ. അൽപനേരത്തിന് ശേഷം മന്ത്രി ചാടിയിറങ്ങി. ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത് നഗരസഭ അങ്കണത്തിൽ ആയിരുന്നു. നേരത്തെ ചാലക്കുടി റസ്റ്റ് ഹൗസിൽ എത്തിയ മന്ത്രി എം.എൽ.എയും മറ്റുള്ളവരുമൊത്ത് അടിപ്പാത നിർമാണം ആരംഭിച്ച ട്രാംവെ ഭാഗത്ത് എത്തുകയായിരുന്നു.
Next Story