Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 4:59 AM GMT Updated On
date_range 2018-03-26T10:29:54+05:30വിശുദ്ധവാരത്തിന് തുടക്കം, ഓശാന തിരുനാൾ ആചരിച്ചു
text_fieldsപെരിന്തൽമണ്ണ: യേശുദേവെൻറ പീഡാസഹനത്തിനും കുരിശുമരണത്തിനും മുന്നോടിയായി യേശുക്രിസ്തു കഴുതപ്പുറത്ത് ജറൂസലം നഗരത്തിലേക്ക് എഴുന്നള്ളിയതിെൻറ തിരുസ്മരണയിൽ ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു. പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ഓശാനയുടെ തിരുകർമങ്ങൾ കുരുത്തോല വെഞ്ചരിച്ചാണ് തുടക്കം. സ്കൂൾ മൈതാനത്തുനിന്ന് കുരുത്തോലകളുമായി ദേവാലയത്തിെൻറ പ്രധാന കവാടത്തിലേക്ക് ഓശാന ഗീതങ്ങൾ പാടി പ്രദക്ഷിണം നടന്നു. പീഡാനുഭവ സ്മരണകളുമായി നൂറുകണക്കിനു വിശ്വാസികൾ പങ്കാളികളായി. വികാരി ഫാ. ജേക്കബ് കുത്തൂർ വിശുദ്ധ കുർബാനയിൽ കാർമികത്വം വഹിച്ചു. ഹൃദയവാതിൽ തുറന്ന് യേശുനാഥനെ സ്വീകരിക്കാൻ മാനവ സമൂഹം തയാറാകുമ്പോൾ ഓശാന ഞായർ അർഥപൂർണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആശീർവദിച്ച കുരുത്തോല വീടുകളിലും സ്ഥാപനങ്ങളിലും ഭക്തിപൂർവം രക്ഷയുടെ അടയാളമായി വിശ്വാസികൾ പ്രതിഷ്ഠിച്ചു. പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ലൂർദ് മാതാ തീര്‍ഥാടനകേന്ദ്രത്തില്‍ ഓശാന ഞായര്‍ ആചരിച്ചു. കുരുത്തോല തിരുനാളിെൻറ ഭാഗമായി ജൂബിലി ജങ്ഷനില്‍നിന്ന് ഇടവക വികാരി ഫാ. റെനി റോഡ്രിഗസിെൻറ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരുത്തോലയുമായി ലൂർദ് മാതാ പള്ളിയിലേക്ക് പ്രദക്ഷിണം നടത്തി. സ്കൂൾ ശതാബ്ദി ആഘോഷവും ഹയർ സെക്കൻഡറി െഹെടെക് പ്രഖ്യാപനവും പെരിന്തൽമണ്ണ: പട്ടിക്കാട് ജി.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷവും ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക് പ്രഖ്യാപനവും ഏപ്രിൽ ഏഴിന് നടക്കും. െഹെടെക് പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. സ്കൂൾ പൂർവ വിദ്യാർഥികളായ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, എം.എൽ.എമാരായ പി. അബ്ദുൽ ഹമീദ് മാസ്റ്റർ, അഡ്വ. എം. ഉമ്മർ എന്നിവർ സംബന്ധിക്കും. സംഘാടകസമിതി യോഗത്തിൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് നഹാസ് എം. നിസ്താർ, പ്രിൻസിപ്പൽ ബഷീർ, സി. അഷ്റഫ്, പ്രധാനാധ്യാപിക സാറാമ്മ ജോൺ, െഹെസ്കൂൾ എസ്.എം.സി ചെയർമാൻ എ. ഉമ്മർ, പി. വേലു മാസ്റ്റർ, ജ്യോതിഷ്, ജയപ്രകാശ്, അലുംനി കമ്മിറ്റി പ്രതിനിധി കെ.ടി. ഇസ്മായിൽ, കെ.പി. യൂസുഫ്, െഹെസ്കൂൾ എച്ച്.എം ഇൻചാർജ് ഗീത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശശി, ഉമ്മർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Next Story