Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെള്ളക്കരം: കൗണ്ടർ...

വെള്ളക്കരം: കൗണ്ടർ സമയം ദീർഘിപ്പിച്ചു

text_fields
bookmark_border
മലപ്പുറം: നഗരസഭയിലെയും ഗ്രാമപഞ്ചായത്തിലെയും ഉപഭോക്താക്കൾക്ക് വെള്ളക്കരം അടക്കാനായി ജലഅതോറിറ്റി മലപ്പുറം സബ്ഡിവിഷൻ ഒാഫിസിലെ കൗണ്ടർ സമയം ദീർഘിപ്പിച്ചു. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ എട്ടുമുതൽ ആറുവരെ പണമടക്കാം. മലപ്പുറം നഗരസഭ, കൂട്ടിലങ്ങാടി, കോഡൂർ, മക്കരപ്പറമ്പ് പഞ്ചായത്തുകളിലെ ഉപഭോക്താക്കൾ മാർച്ച് 31നകം വെള്ളക്കരം കുടിശ്ശിക അടക്കണം. പ്രവൃത്തി ദിവസങ്ങൾ കുറവായതിനാൽ പൊതു അവധി ദിവസങ്ങളായ മാർച്ച് 29, 30 തീയതികളിൽ രാവിലെ 10 മുതൽ നാലുവരെ മലപ്പുറം ഒാഫിസിലെ കൗണ്ടർ പ്രവൃത്തിക്കും. മീറ്റർ തകരാറുള്ള ഉപഭോക്താക്കൾ ഒാഫിസുമായി ബന്ധപ്പെട്ട് അവ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം കണക്ഷൻ വിച്ഛേദിക്കുമെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ദീർഘകാലമായി മീറ്റർ റീഡിങ് എടുത്ത് ബില്ല് ലഭിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾ ഒാഫിസുമായി ബന്ധപ്പെടണം. ജല അതോറിറ്റി കണക്ഷനിൽനിന്ന് തോട്ടം നനക്കാനും വാഹനം കഴുകാനും കെട്ടിട നിർമാണത്തിനും അനധികൃതമായി വെള്ളമെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. കുടിവെള്ളം പാഴാകുന്നത് കണ്ടാൽ അറിയിക്കാം. ഫോൺ: 0483 2734857.
Show Full Article
TAGS:LOCAL NEWS 
Next Story