Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓശാനപ്പെരുന്നാള്‍...

ഓശാനപ്പെരുന്നാള്‍ ആഘോഷിച്ചു

text_fields
bookmark_border
പൂക്കോട്ടുംപാടം: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്രൈസ്തവര്‍ കുരുത്തോല പെരുന്നാള്‍ ആഘോഷിച്ചു. ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണം, കുര്‍ബാന എന്നിവയോടെയാണ് ഓശാനപ്പെരുന്നാള്‍ ആഘോഷിച്ചത്. പൂക്കോട്ടുംപാടം സ​െൻറ് മേരീസ് ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ഡോ. പോള്‍ കൊരട്ടിയാര്‍കുന്നേല്‍ കാര്‍മികത്വം വഹിച്ചു. തേള്‍പ്പാറ സ​െൻറ് മേരീസ് ദേവാലയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫാ. സുനില്‍ തെക്കേപ്പെരയും ടി.കെ. കോളനി സ​െൻറ് ജോര്‍ജ് ദേവാലയത്തില്‍ ഫാ. സജി എം.എസ്.എഫ്.എസ് കാര്‍മികത്വം വഹിച്ചു. ചുള്ളിയോട് പ്രത്യാശനാഥ ദേവാലയത്തില്‍ നടന്ന കുര്‍ബാനക്ക് ഫാ. സജി ചാഴിശ്ശേരിയില്‍ കാര്‍മികത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story