Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡിവൈഡർ വിവാദം:...

ഡിവൈഡർ വിവാദം: കാളികാവ് എസ്.ഐക്ക് സ്ഥലം മാറ്റം പിന്നിൽ സി.പി.എം സമ്മർദമെന്ന്

text_fields
bookmark_border
കാളികാവ്: ഒരാഴ്ച മുമ്പ് കാളികാവ് ജങ്ഷനില്‍ റോഡില്‍ സ്വകാര്യ സംഘടന നിര്‍മിച്ച ഡിവൈഡര്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കാളികാവ് എസ്.ഐക്ക് സ്ഥലംമാറ്റം. സ്റ്റേഷന്‍ പ്രിന്‍സിപ്പൽ എസ്.ഐ. പ്രമോദ് കുമാറിനെ എറണാകുളം ജില്ലയിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഡിവൈഡര്‍ അനധികൃതമാണെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി പൊളിക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് അമ്പതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ പൊലീസ് കേസെടുത്തു. ഇതില്‍ പ്രകോപിതരായി സി.പി.എം ലോക്കല്‍ നേതൃത്വം അന്നുതന്നെ ജില്ല നേതൃത്വവുമായി ബന്ധപ്പെട്ട് എസ്.ഐക്കെതിരെ നടപടിക്ക് ശ്രമിച്ചിരുന്നു. അതി‍​െൻറ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സ്ഥലം മാറ്റം ഉത്തരവ് എന്നറിയുന്നു. എന്നാല്‍, ഉത്തരവ് നടപ്പാകുമെന്നുറപ്പില്ല. മാവോവാദി ഭീഷണിയുള്ള സ്‌റ്റേഷനുകളില്‍ യുവാക്കളായ എസ്.ഐമാര്‍ക്ക് ചുമതല നല്‍കണമെന്നതിനാല്‍ മേഖലയിലെ പല സ്റ്റേഷനുകളിലും യുവ എസ്‌ഐമാര്‍ക്കുള്ള സ്ഥലമാറ്റം ഉത്തരവ് നടപ്പാകുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story