Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുമാന്ധാംകുന്ന്​...

തിരുമാന്ധാംകുന്ന്​ പൂരംപുറപ്പാട്​; ദർശന സായൂജ്യം തേടി ആയിരങ്ങൾ

text_fields
bookmark_border
പെരിന്തൽമണ്ണ: ഭക്തർക്ക് ദർശന സായൂജ്യമേകിയ പുറപ്പാട് എഴുന്നള്ളിപ്പോടെ വള്ളുവനാടി​െൻറ ദേശോത്സവമായ തിരുമാന്ധാംകുന്ന് പൂരാേഘാഷങ്ങൾക്ക് തുടക്കമായി. 11 നാൾ നീണ്ടുനിൽക്കുന്ന പൂരാഘോഷത്തിെല ഒന്നാം പൂരത്തിന് രാവിലെതന്നെ ക്ഷേത്രപരിസരം ഭക്തരാൽ നിറഞ്ഞുകവിഞ്ഞു. നാനാദേശങ്ങളിൽനിന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനസഞ്ചയമാണ് ദേവിയുടെ ആദ്യആറാട്ടിനുള്ള പുറെത്തഴുന്നള്ളത്തിന് സാക്ഷിയാകാൻ തട്ടകത്തെത്തിയത്. ഒന്നാം പൂരംപുറപ്പാട് ദർശിച്ചാൽ ഒരുവർഷത്തെ ദർശനപുണ്യം ൈകവരുമെന്ന വിശ്വാസത്തിലാണ് വള്ളുവനാട് ദേശം തിരുമാന്ധാംകുന്നിലേക്ക് ഒഴുകിയെത്തിയത്. രാവിലെ സരോജിനി നങ്ങ്യാരമ്മയുടെ നങ്ങ്യാർകൂത്തോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. തുടർന്നായിരുന്നു കൂത്ത് പുറപ്പാട്. രാവിലെ പന്തീരടി പൂജക്ക് ശേഷം ഒന്നാം ആറാട്ടിനുള്ള പുറപ്പാട് എഴുന്നള്ളിപ്പായി. പാനസംഘത്തി​െൻറ കുളിയും കുമ്പിടലും നടന്നു. പിന്നീട്, ദേവിയുടെ തിടമ്പ് ഗജവീര​െൻറ പുറത്തേറ്റി പഞ്ചവാദ്യ അകമ്പടിയോടെ ക്ഷേത്രം പ്രദക്ഷിണംവെച്ച് ആറാെട്ടഴുന്നള്ളിപ്പ് നടന്നു. ഗുരുവായൂർ നന്ദനനാണ് തിടേമ്പറ്റിയത്. കോമരങ്ങളായ എടപ്പറ്റ ഗോവിന്ദൻ നായർ, എരവിമംഗലം ശ്രീധരൻ നായർ, വിവിധ ക്ഷേത്ര പ്രതിനിധികൾ, സ്ഥാനി കക്കൂത്ത് നായർ, എക്സിക്യൂട്ടിവ് ഒാഫിസർ സി.സി. ദിനേശ്, അസി. മാനേജർ എ.എൻ. ശിവപ്രസാദ്, ക്ഷേത്രം തന്ത്രിമാർ, ദേവസ്വം ജീവനക്കാർ തുടങ്ങിയവർ എഴുന്നള്ളിപ്പിൽ പങ്കാളികളായി. ഒന്നാം ആറാട്ടിന് ശേഷമുള്ള കൊട്ടിക്കയറ്റത്തിൽ പോരൂർ ഉണ്ണികൃഷ്ണനും സംഘവും പഞ്ചാരിമേളം ഒരുക്കി. വൈകീട്ട് േക്ഷത്രാങ്കണത്തിൽ ഒാട്ടന്തുള്ളൽ, നാഗസ്വരം, പാഠകം, രാത്രി ഏഴിന് മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് എന്നിവർ ഡബിൾ തായമ്പക തീർത്തു. കേളി, കൊമ്പുപറ്റ് എന്നിവയും നടന്നു. രാത്രി രണ്ടാം ആറാട്ടിന് ശേഷം വെടിക്കെട്ട് നടന്നു. ആറാട്ടുകടവിൽ തൃത്താല ശങ്കരകൃഷ്ണൻ തായമ്പക തീർത്തു. രാത്രി 11ന് പാണ്ടിമേളത്തോടെയായിരുന്നു കൊട്ടിക്കയറ്റം. തുടർന്ന് അത്താഴ പൂജ, ശ്രീഭൂതബലി, കളംപാട്ട് എന്നിവയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story