Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:17 AM GMT Updated On
date_range 2018-03-25T10:47:59+05:30for back page with photo ജയിൽ സുരക്ഷ ഒരുക്കാൻ 120 പുരുഷന്മാർക്കൊപ്പം ദീപയും
text_fieldsphoto kp deepa ftpയിൽ തിരുവനന്തപുരം: ജയിൽ സുരക്ഷ ഒരുക്കാൻ 120 പുരുഷന്മാർക്കൊപ്പം ദീപയും. ശനിയാഴ്ച പൂജപ്പുര മൈതാനിയിൽ നടന്ന അസിസ്റ്റൻറ് പ്രിസണ്‍ ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡിലാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി കണ്ണൂർ പാനൂർ സ്വദേശിനിയായ കെ.പി. ദീപ മാറിയത്. പാസിങ് ഒൗട്ട് പരേഡിൽ പെങ്കടുത്ത 121 പേരിൽ ഏക വനിതയായിരുന്നു ദീപ. ആറ് പ്ലാറ്റൂണുകളായി സേനാംഗങ്ങള്‍ പരേഡില്‍ അണിനിരന്നെങ്കിലും എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത് ദീപയിലായിരുന്നു. പാസിങ് ഒൗട്ട് പരേഡിൽ അഭിവാദ്യം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലും താരമായത് തെൻറ ജില്ലക്കാരിതന്നെ. മാതാവിെൻറ പാസിങ് ഒൗട്ട് പരേഡ് കാണാൻ മകൾ മൂന്ന് വയസ്സുകാരി നിയുക്തയും ഭർത്താവ് സജിത്തും എത്തിയിരുന്നു. പരേഡിനുശേഷം ഒൗദ്യോഗികവേഷത്തിൽ മകളെ എടുത്ത് മുത്തം നൽകുന്ന മാതാവിനെ എല്ലാവരും കൗതുകത്തോടെയാണ് വീക്ഷിച്ചതും.
Next Story