Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്ഷ‍്യ സംസ്കരണം:...

ഭക്ഷ‍്യ സംസ്കരണം: ആദിവാസികൾക്ക് പരിശീലനം നൽകി

text_fields
bookmark_border
നിലമ്പൂർ: വനവിഭവങ്ങൾ ഉപയോഗിച്ച് എങ്ങനെ ഭക്ഷ‍്യസംസ്കരണം നടത്താമെന്ന വിഷയത്തിൽ ആദിവാസികൾക്ക് പരിശീലനം നൽകി. ചാലിയാർ പഞ്ചായത്തിലെ കോളനികളിൽ ജെ.എസ്.എസി‍​െൻറ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. വിവിധയിനം അച്ചാറുകൾ, ജാം, സ്ക്വാഷ്, ഡ്രൈഫുഡ്, വിവിധയിനം പലഹാരങ്ങൾ, ജൂസുകൾ, ഔഷധ കൂട്ടുകൾ എന്നിവ തയാറാക്കുന്നതിലാണ് തെരഞ്ഞെടുത്ത 20 പേർക്ക് ഒരുമാസത്തെ പരിശീലനം നൽകിയത്. പഞ്ചായത്ത് അംഗം കൃഷ്ണൻകുട്ടി, കല്യാണി ടീച്ചർ, ജെ.എസ്.എസ് അംഗം സുഗതകുമാരി, പരിശീലകൻ മേലേക്കാട് മജീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story