Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ഷയരോഗ ദിനാചരണം:...

ക്ഷയരോഗ ദിനാചരണം: സെമിനാറും റാലിയും സംഘടിപ്പിച്ചു

text_fields
bookmark_border
പാണ്ടിക്കാട്: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തി‍​െൻറയും ട്രീറ്റ്മ​െൻറ് യൂനിറ്റ് മലപ്പുറത്തി‍​െൻറയും സംയുക്താഭിമുഖ്യത്തിൽ ക്ഷയരോഗ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അംഗം പി.ടി. ഷെരീഫ് അധ്യക്ഷത വഹിച്ചു. ക്ഷയരോഗത്തെ കുറിച്ച് എസ്.ടി.എൽ.എസ് മഞ്ചേരി അംഗം പി. യൂസുഫ് ക്ലാസെടുത്തു. പഞ്ചായത്ത് അംഗങ്ങളായ ജംഷീന കുരിക്കൾ, ടി.സി. ഫിറോസ് ഖാൻ, പി. ഫസീല, ഹെൽത്ത് ഇൻസ്പെക്ടർ കെ. ഗോപകുമാർ, ഡോ. കെ. അബ്ദുൽ റഷീദ് പഞ്ചായത്ത് സെക്രട്ടറി ടോമി ജോൺ, സി.ഡി.എസ് പ്രസിഡൻറ് എം. സുബൈദ, വി.പി. ജലീൽ മാസ്റ്റർ, ജെ.എച്ച്.ഐമാരായ വിശ്വജിത്ത്, ജി.കെ. അനീഷ്, കെ.എം. ഷിജി, ട്രോമാകെയർ ലീഡർ കെ. മുജീബ് എന്നിവർ സംസാരിച്ചു. പാണ്ടിക്കാട് ടൗണിൽ ആശ, കുടുംബശ്രീ, ഐ.സി.ഡി.എസ് അംഗങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ റാലി നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story