Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂന്താനം സ്മാരക ജൂബിലി ...

പൂന്താനം സ്മാരക ജൂബിലി സമാപനം ഇന്ന്

text_fields
bookmark_border
കീഴാറ്റൂർ: പൂന്താനം സ്മാരക ഗ്രന്ഥാലയം വജ്ര ജൂബിലി ആഘോഷത്തി​െൻറ സമാപനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തി​െൻറ 80ാം വാർഷികത്തോടനുബന്ധിച്ച് കേരള സാംസ്കാരിക വകുപ്പും പെരിന്തൽമണ്ണ ചെറുകാട് ട്രസ്റ്റും സംഘടിപ്പിക്കുന്ന പ്രാദേശിക സെമിനാർ രാവിലെ 10ന് നടക്കും. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് നടക്കുന്ന ജൂബിലി സമാപന പൊതുസമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. അഡ്വ. എം. ഉമ്മർ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കീഴാറ്റൂർ അനിയൻ, ഗ്രന്ഥാലയം സെക്രട്ടറി കെ.എം. വിജയകുമാർ, പി. വേണുഗോപാൽ, പാറമ്മൽ കുഞ്ഞിപ്പ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story