Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനി നഗരസഭ...

പൊന്നാനി നഗരസഭ ഡയാലിസിസ് സെൻറർ ഇനി റിസർച്ച് സെൻറർ

text_fields
bookmark_border
മൂന്നാം ഷിഫ്റ്റും ഉദ്ഘാടം ചെയ്തു പൊന്നാനി: നിരാലംബരായ വൃക്ക രോഗികൾക്ക് ആശ്വാസമായ നഗരസഭ ഡയാലിസിസ് സ​െൻററിനെ റിസർച്ച് സ​െൻററാക്കി ഉയർത്തി. ഡയാലിസിസ് സ​െൻറർ വിപുലീകരിച്ച് മൂന്നാമത് ഷിഫ്റ്റി​െൻറ കൂടി പ്രവർത്തനവുമാരംഭിച്ചു. മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം നിർവഹിച്ചു. ഡയാലിസിസ് സ​െൻററുകൾ തുടങ്ങുന്നതിനേക്കാൾ രോഗകാരണം കണ്ടെത്തുന്ന നഗരസഭയുടെ ഉദ്യമം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 2014-ൽ ആരംഭിച്ച ഒന്നാം ഷിഫ്റ്റിൽ 16 രോഗികൾക്കായിരുന്നു സൗജന്യമായി ഡയാലിസിസ് നടത്തിയിരുന്നത്. 2017 ഏപ്രിലിൽ രണ്ടാമത്തെ ഷിഫ്റ്റ് കൂടി ആരംഭിച്ചു. 41 രോഗികൾക്ക് ഡയാലിസിസ് നടത്താൻ കഴിഞ്ഞു. രോഗികളുടെ ആധിക്യം കാരണമാണ് മൂന്നാമത് ഷിഫ്റ്റ് കൂടി ആരംഭിച്ചത്. കുറഞ്ഞ കാലയളവിലുണ്ടായ വൃക്കരോഗികളുടെ വർധനവിനെകുറിച്ച് പഠിക്കാനാണ് ഡയാലിസിസ് സ​െൻറർ റിസർച്ച് സ​െൻററാക്കി ഉയർത്തിയത്. വിശദമായ സർവേ നടത്തി പഠനം നടത്തും. എം.എസ്.ഡബ്ല്യു വിദ്യാർഥികളെ ഉൾപ്പെടുത്തി 47ാം വാർഡിൽ പ്രാഥമിക സർവേ നടത്തിയാണ് റിസർച്ച് സ​െൻറർ പ്രവർത്തനം ആരംഭിച്ചത്. നഗരസഭ വൈസ് ചെയർപേഴ്സൻ വി. രമാദേവി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ അഷ്റഫ് പറമ്പിൽ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഒ.ഒ. ഷംസു, റീന പ്രകാശ്, കൗൺസിലർമാരായ എം.പി. അബ്ദുനിസാർ, എ.കെ. ജബ്ബാർ, ഹസീറ, ബാബുരാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ്കുമാർ, മാതൃ-ശിശു ആശുപത്രി സൂപ്രണ്ട് ഡോ. ആശ, ഡയാലിസിസ് സ​െൻറർ കോഓഡിനേറ്റർ കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, കാസിം കോയ തങ്ങൾ എന്നിവർ സംസാരിച്ചു. tirp4 പൊന്നാനി നഗരസഭ ഡയാലിസിസ് സ​െൻററി​െൻറ മൂന്നാം ഷിഫ്റ്റ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story