Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ഷയരോഗ ദിനാചരണം

ക്ഷയരോഗ ദിനാചരണം

text_fields
bookmark_border
വേങ്ങര: ക്ഷയരോഗ നിയന്ത്രണ യൂനിറ്റി​െൻറ 'ലോക ക്ഷയരോഗദിനാചരണം' വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്്ദുൽ ഹഖ് ഉദ്ഘാടനം ചെയ്തു. വേങ്ങര ടൗണിൽനിന്ന് ആരംഭിച്ച ബോധവത്കരണ റാലി ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. അജിത് ഖാൻ, ടി.ബി. കൺേട്രാൾ മെഡിക്കൽ ഓഫിസർ ഡോ. അബ്്ദുൽ ജലീൽ, ബ്ലോക്ക് വൈസ് പ്രസിഡൻറ് ബുശ്റ മജീദ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കോയാമു, സി.എച്ച്.സി മെഡിക്കൽ ഓഫിസർമാർ, എം.കെ.എച്ച്. നഴ്സിങ് സ്കൂൾ വൈസ് പ്രിൻസിപ്പൽ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലെ സീനിയര്‍ നഴ്സിങ് വിദ്യാർഥികളുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബ്, സ്കിറ്റ്, കവിത ആലാപനം, മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികളും ആരോഗ്യ ക്ഷയരോഗ ബോധവത്കരണ പ്രദര്‍ശനവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story