Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎ.ആർ നഗർ പഞ്ചായത്ത്...

എ.ആർ നഗർ പഞ്ചായത്ത് ഓഫിസ് ഉപരോധം; അപകടത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മരണ സർട്ടിഫിക്കറ്റ് വൈകി

text_fields
bookmark_border
തിരൂരങ്ങാടി: എ.ആർ നഗർ പഞ്ചായത്ത് ഓഫിസ് സമരക്കാർ ഉപരോധിച്ചതോടെ അപകടത്തിൽ മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് വൈകി. ശനിയാഴ്ച പുലർച്ച ദേശീയപാത വലിയപറമ്പ് തലവെട്ടിയിൽ മാർബിൾ ലോറി മറിഞ്ഞ് മരിച്ച രാജസ്ഥാൻ സ്വദേശി മദനറാമി​െൻറ (30) മൃതദേഹമാണ് മരണ സർട്ടിഫിക്കറ്റിനുവേണ്ടി മണിക്കൂറുകളോളം കാത്തുകിടന്നത്. കാലത്ത് ഒമ്പതിനുതന്നെ സമരക്കാർ പഞ്ചായത്ത് ഓഫിസി​െൻറ കവാടത്തിൽ തമ്പടിച്ചതോടെ ജീവനക്കാർക്ക് അകത്തേക്ക് കടക്കാനായില്ല. പിന്നീട് പ്രതിഷേധക്കാരെ കാര്യങ്ങൾ ധരിപ്പിച്ച് സർട്ടിഫിക്കറ്റ് തയാറാക്കിയപ്പോഴേക്കും വൈകുന്നേരമായിരുന്നു. ഏറെ വൈകിയാണ് മദനറാമി​െൻറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
Show Full Article
TAGS:LOCAL NEWS 
Next Story