Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത: ഇരകൾ...

ദേശീയപാത: ഇരകൾ മൂന്നിയൂർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
മൂന്നിയൂർ: ദേശീയപാത വികസനത്തി​െൻറ പേരിൽ വീടും സ്ഥലവും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർ മൂന്നിയൂർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. രാവിലെ 10 മുതൽ തന്നെ സ്ത്രീകളടക്കം നൂറു കണക്കിന് ഇരകൾ ഉപരോധത്തിൽ പങ്കെടുത്തു. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. ദേശീയപാത സംരക്ഷണ സമിതി ജില്ല ചെയർമാൻ ഡോ. ആസാദ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ഇരകളോട് ചർച്ച ചെയ്യാതെ അലൈൻമ​െൻറിന് അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതി മാപ്പ് പറയണമെന്ന് അദ്ദേഹം പറഞ്ഞു. എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ല കൺവീനർ അബുലൈസ് തേഞ്ഞിപ്പലം മുഖ്യ പ്രഭാഷണം നടത്തി. കടവത്ത് മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം അൻവർ സാദത്ത്, മെംബർമാരായ എം.എ. അസീസ്, എം. അലി മാസ്റ്റർ, സി. ആയമ്മ ടീച്ചർ, ടി.പി. തിലകൻ, സലാം മൂന്നിയൂർ, സി. അൻസാർ തുടങ്ങിയവർ സംസാരിച്ചു. സി.പി. യൂനുസ് മാസ്റ്റർ സ്വാഗതവും അസ്ലം വെളിമുക്ക് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story