Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാജാസ്​ ഇനി ഐ.എസ്​.ഒ...

രാജാസ്​ ഇനി ഐ.എസ്​.ഒ സ്​കൂൾ

text_fields
bookmark_border
മലപ്പുറം: കോട്ടക്കൽ ഗവ. രാജാസ് സംസ്ഥാനത്ത് ഐ.എസ്.ഒ അഗീകാരമുള്ള ആദ്യത്തെ ഹയർ സെക്കൻഡറി സ്കൂളായി. ഇതു സംബന്ധിച്ച സർട്ടിഫിക്കറ്റ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമ്മാനിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഭൗതിക സാഹചര്യങ്ങളുടെ ശരിയായ വിനിയോഗവും മികച്ച ഓഫിസ് മാനേജ്മ​െൻറുമാണ് സ്കൂളിനെ അഗീകാരത്തിന് അർഹമാക്കിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമവും നേട്ടത്തിന് കാരണമായി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഡോ. സന്തോഷ് വള്ളിക്കാട്, കോട്ടക്കൽ നഗരസഭ അധ്യക്ഷൻ കെ.കെ. നാസർ, പൂർവ വിദ്യാർഥിയായ കെ. അബ്ദുൽ മജീദ്, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ, പ്രതിപക്ഷ നേതാവ് ടി.പി. സുബൈർ, പ്രിൻസിപ്പൽ ഇ.എൻ. വനജ, വാർഡ് കൗൺസിലർ രാമചന്ദ്രൻ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story